കൈക്കൂലി: സ്വർണക്കൊള്ള കേസ് അന്വേഷണ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

 

Representative Image

Kerala

കൈക്കൂലി: സ്വർണക്കൊള്ള കേസ് അന്വേഷണ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

നിലവിൽ ഇഡി ഡെപ്യൂട്ടി ഡയറക്റ്ററായിരുന്നു രാധാകൃഷ്ണൻ

Namitha Mohanan

തിരുവനന്തപുരം: സ്വർണക്കൊള്ള കേസ് അന്വേഷണ ഉദ്യോഗസ്ഥനും ഇഡി ഡെപ്യൂട്ടി ഡയറക്റ്ററുമായ പി. രാധാകൃഷ്ണനെ സർവീസിൽ നിന്ന് നീക്കി. മൂന്നു ദിവസം മുൻപ് കേന്ദ്ര ധനകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. കൈക്കൂലിയടക്കം നിരവധി ആക്ഷേപങ്ങൾ നേരിട്ട ആളാണ് രാധാകൃഷ്ണൻ.

ധനകാര്യ വകുപ്പ് നടത്തിയ ആഭ്യന്ത അന്വേഷണത്തിൽ ഇദ്ദേഹത്തിനെതിരേ നിരവധി ആക്ഷേപങ്ങളിൽ പലതും ശരിയാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് നിർബന്ധിത വിരമിക്കലിന് നിർദേശിച്ചത്. നിലവിൽ ജമ്മു കശ്മീരിൽ ഡെപ്യൂട്ടി ഡയറക്റ്ററായി ജോലി ചെയ്തു വരികയായിരുന്നു.

കഴിഞ്ഞ വെളളിയാഴ്ചയാണ് രാഷ്ട്രപതി ഈ ഉത്തരവിൽ ഒപ്പുവച്ചു. ഇഡിയുടെ വളരെ പ്രമാദമായ കേസുകളിൽ അന്വേഷണത്തിന് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥനാണ് ഇപ്പോൾ നടപടി നേരിട്ടിരിക്കുന്നത്.

''ദേവന്‍റെ അനുജ്ഞ വാങ്ങിയില്ല, സ്വർണക്കൊള്ള അറിഞ്ഞിട്ടും തടഞ്ഞില്ല, കുറ്റകരമായ മൗനാനുവാദം നല്‍കി'': തന്ത്രിയുടെ അറസ്റ്റ് അനിവാര്യമെന്ന് എസ്ഐടി

"തെറ്റ് ചെയ്തിട്ടില്ല, സ്വാമി ശരണം'': അറസ്റ്റിൽ പ്രതികരിച്ച് തന്ത്രി കണ്ഠര് രാജീവര്

"തെരുവുനായയെ ആശുപത്രിയിലെ ഓപ്പറേഷൻ തിയെറ്ററിലേക്കും കൊണ്ടുപോയോ?"; നടിയെ വിമർശിച്ച് സുപ്രീംകോടതി

രാത്രിയിൽ ഓൺലൈനിൽ എലിവിഷം ഓർഡർ ചെയ്തു, ചെന്നപ്പോൾ കണ്ടത് കരഞ്ഞുകൊണ്ട് നിൽക്കുന്ന യുവതിയെ!

തന്ത്രിയെ ബലിയാടാക്കി മറ്റാരോ രക്ഷപെടാൻ ശ്രമിക്കുന്നു; ഒരു തെറ്റും ചെയ്യാത്ത ആളാണ് കണ്ഠര് രാജീവരെന്ന് രാഹുൽ ഈശ്വർ