വൃന്ദാ കാരാട്ട്

 

file photo

Kerala

"പോറ്റിയെ സോണിയയെ കാണിച്ചത് ആരാപ്പാ"; രാഹുലിന്‍റെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട്

"കോൺഗ്രസിന്‍റെ ഗ്യാരണ്ടി വാഗ്ദാനം പൊള്ളയാണ്"

Namitha Mohanan

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരേ മുതിർന്ന സിപിഎം നേതാവ് ബൃന്ദ കാരാട്ട്. തിങ്കളാഴ്ച കേരളത്തിലെത്തിയ രാഹുൽ പ്രചാരണത്തിനിടെ പാടിയ പോറ്റിയേ കേറ്റിയേ എന്ന ഗാനത്തിന് മറുപടിയുമായാണ് ബൃന്ദ രംഗത്തെത്തിയത്. പാട്ടിന് മറുപാട്ടായി "പോറ്റിയെ സോണിയയെ കാണിച്ചത് ആരാപ്പാ" എന്നാണ് ബൃന്ദ കാരാട്ട് ചോദിച്ചത്.

കോൺഗ്രസിന്‍റെ ഗ്യാരണ്ടി വാഗ്ദാനം പൊള്ളയാണെന്നും കോൺഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലേത് പോലെ തന്നെ ഇവിടെയും ഈ ഗ്യാരണ്ടികളൊന്നും നടക്കില്ലെന്നും ബൃന്ദ പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലുമെല്ലാം പലയിടങ്ങളിലും കോൺ‌ഗ്രസ് വോട്ട് ബിജെപിയിലേക്ക് പോയിട്ടുണ്ടെന്നും കേരളത്തെ ബിജെപിയുടെ എടിഎം ആക്കാനാണ് കോൺഗ്രസിന്‍റെ ശ്രമമെന്നും അവർ ആരോപിച്ചു.

കോൺഗ്രസ് എല്ലാ കാര്യങ്ങളിലും നുണ പറയുകയാണ്. അതാണ് എൽഡിഎഫ് ബിജെപി ഡീൽ എന്ന ആരോപണം ഉന്നയിക്കുന്നത്. വയനാട് ദുരന്തത്തിൽ വീട് വയ്ക്കാൻ കോൺഗ്രസ് പിരിച്ച പണത്തിന്‍റെ കണക്ക് എവിടെയെന്നും നിങ്ങൾ എവിടെയാണ് പണം ചെലവാക്കിയത് എന്നും അവർ ചോദിച്ചു.

മുട്ടിൽ മരംമുറി കേസ്; വനംവകുപ്പിനെതിരേ ഗുരുതര ആരോപണവുമായി മുൻ പബ്ലിക് പ്രോസിക്യൂട്ടർ

നീലക്കുറിഞ്ഞി കാണാനെത്തിയ വിദ്യാർഥികളെ തേനീച്ച കുത്തി; കാട്ടിനുള്ളിൽ കുടുങ്ങിയ സംഘത്തെ മണിക്കൂറുകൾക്ക് ശേഷം രക്ഷ‍ിച്ചു

ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു

ബാങ്ക് സമരം പിൻവലിച്ചു; സേവനങ്ങൾ സാധാരണ നിലയിൽ

15000 റൺസ് പിന്നിട്ട് കോലി; തിരുവനന്തപുരത്ത് വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തി ഇന്ത്യ