എറണാകുളം ബ്രോഡ് വേയിൽ തീപിടുത്തം

 
Kerala

എറണാകുളം ബ്രോഡ് വേയിൽ തീപിടുത്തം; 12 കടകൾ കത്തി നശിച്ചു

തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല.

Jisha P.O.

കൊച്ചി: എറണാകുളം നഗരത്തിലെ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിൽ വൻ തീപിടുത്തം. ശ്രീധർ തിയേറ്ററിന് സമീപത്തുള്ള കടകളിലാണ് തീപിടുത്തമുണ്ടായത്. ഫാൻസി സാധനങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ വിൽക്കുന്ന പന്ത്രണ്ടോളം കടകൾ പൂർണമായും കത്തി നശിച്ചു.

പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും ഫാൻസി സാധനങ്ങളും ഉള്ള കടകളായതിനാൽ തീ അതിവേഗം പടരുകയായിരുന്നു.

ഫയർഫോഴ്സിന്‍റെ 8 യൂണിറ്റുകൾ സ്ഥലത്തെത്തി. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

ദക്ഷിണാഫ്രിക്ക വീണ്ടും പടിക്കൽ കലമുടച്ചു; ന‍്യൂസിലാൻഡ് ഫൈനലിൽ

അമ്മത്തൊട്ടിലിൽ കരുതലായി 'പണക്കിഴി'

ജാസ്‌ലിയയുടെ മരണം; പ്രതിയെ കണ്ടെത്താനാവാതെ പൊലീസ്

ഇസ്രയേൽ- ഇറാൻ സംഘർഷം; മരണസംഖ‍്യ‍ 1,000 കടന്നു

ജി. സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം; ജില്ലാ സെക്രട്ടറി ഫോണിൽ ബന്ധപ്പെട്ടു