ജ്യൂസെന്നു കരുതി കന്നുകാലികളുടെ കുളമ്പ് രോഗത്തിനുള്ള മരുന്നെടുത്തു കുടിച്ച് സഹോദരങ്ങൾ
representative image
പാലക്കാട്: ജ്യൂസാണെന്ന് കരുതി കന്നുകാലികൾക്കുള്ള മരുന്നെടുത്ത് കുടിച്ച സഹോദരങ്ങൾ ആശുപത്രിയിൽ. പാലക്കാട് ആലത്തൂർ വെങ്ങന്നൂരിൽ പത്തും ആറും വയസുള്ള കുട്ടികളാണ് കന്നുകാലികളുടെ കുളമ്പ് രോഗത്തിനുള്ള മരുന്നെടുത്ത് കുടിച്ചത്.
ജ്യൂസ് കുപ്പിയിൽ നിറച്ച മരുന്ന് കുട്ടികൾ അബന്ധത്തിൽ കുടിക്കുകയായിരുന്നു. രുചി വ്യത്യാസം തോന്നിയതോടെ കുട്ടികൾ മരുന്ന് തുപ്പി. കുട്ടികളുടെ വായയ്ക്കും തൊണ്ടയ്ക്കും പൊള്ളലേറ്റിട്ടുണ്ട്. കുട്ടികൾ നിലവിൽ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടനിലസ തരണം ചെയ്തതായാണ് വിവരം.