Kerala

ഡ്രൈവർക്ക് ശാരീരിക അസ്വസ്ഥത; ഏറ്റുമാനൂരിൽ കടയിലേക്ക് ബസ് ഇടിച്ച് കയറി

ബസിലുണ്ടായിരുന്ന ഇരുപതോളം യാത്രക്കാർ അത്ഭുതകരമായി സാരമായ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.

കോട്ടയം: എം.സി റോഡിൽ ഏറ്റുമാനൂർ പാറോലിക്കലിൽ സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ച് കയറി. ബസ് ഓടിച്ചിരുന്ന ഡ്രൈവർക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ നിയന്ത്രണം വിട്ട് ബസ് .കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

ബസിലുണ്ടായിരുന്ന ഇരുപതോളം യാത്രക്കാർ അത്ഭുതകരമായി സാരമായ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. പിറവം - കോട്ടയം റൂട്ടിൽ ഓടുന്ന ജയ് മേരി ബസാണ് അപകടത്തിൽ പെട്ടത്. അപകട സമയം കടയിൽ ആളില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. കട പൂർണമായും തകർന്നു.

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്

ബലാത്സംഗ കേസ്; ലളിത് മോദിയുടെ സഹോദരൻ അറസ്റ്റിൽ‌

ഇന്ത്യയ്ക്ക് മേൽ ചുമത്തിയ അധിക തീരുവ പിൻവലിക്കാൻ യുഎസ്!

ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ തല്ല്