C. Krishnakumar

 
Kerala

ഇത് നനഞ്ഞ പടക്കം; സ്വത്ത് തർക്കത്തിന്‍റെ പേരിലുണ്ടായ പരാതിയെന്ന് സി. കൃഷ്ണകുമാർ

സ്വത്ത് തർക്ക കേസ് കോടതിയും ലൈംഗിക പരാതി പൊലീസും തള്ളിയതാണ്

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ പ്രതികരിച്ച് ബിജെപി വൈസ് പ്രസിഡന്‍റ് സി. കൃഷണകുമാർ. സ്വത്ത് തർക്കത്തിന്‍റെ പേരിലുണ്ടായ പരാതിയാണെന്നും ഈ വിഷയത്തില്‍ താന്‍ കുറ്റക്കാരനല്ലെന്ന് വ്യക്തമാക്കി 2023-ല്‍ കോടതി തനിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചിട്ടുണ്ടെന്നും കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടി.

സ്വത്ത് തർക്ക കേസ് കോടതിയും ലൈംഗിക പരാതി പൊലീസും തള്ളിയതാണ്. 2015 ലും 2020 ലും ഈ പരാതി ഉയർന്നിരുന്നു. അന്നേ പോട്ടാതെ പോയ പടക്കമാണ് ഇത്. ഒരു കുടുംബ തർക്കത്തെ ഇത്ര നീചമായി കൊണ്ടുവന്ന് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ സമരത്തിൽ നിന്ന് തന്നെ പിന്തിരിപ്പിക്കാമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അത് വേണ്ടെന്നും തന്‍റെ മടിയിൽ കനമില്ലെന്നും അദേഹം പറഞ്ഞു. വ്യാജ പരാതിയും വാർത്തയും നൽകിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സി. കൃഷ്ണകുമാർ വ്യക്തമാക്കി.

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തു

ഐടി ജീവനക്കാരനെ മർദിച്ച കേസ്; നടി ലക്ഷ്മിയുടെ അറസ്റ്റ് തടഞ്ഞു

വടകരയിൽ ഷാഫിയെ തടഞ്ഞ് ഡിവൈഎഫ്ഐ; രൂക്ഷ ഭാഷയിൽ പ്രതികരിച്ച് എംപി

അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ കൃഷ്ണ കുമാറിനെതിരേ ക്രിമിനൽ കേസെടുക്കണം: സന്ദീപ് വാര്യർ

സി. കൃഷ്ണകുമാറിനെതിരായ പീഡന പരാതി; ബിജെപി ഓഫിസിലേക്ക് കോൺഗ്രസ് മാർച്ച്