പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം 
Kerala

കാലടി സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ കാൻസർ സ്ക്രീനിങ് ക്ലിനിക്

കാൻസർ നേരത്തെ കണ്ടെത്തി കൃത്യമായ ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കാലടി സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ കാൻസർ സ്ക്രീനിങ് ക്ലിനിക് പ്രവർത്തനം ആരംഭിച്ചു. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മേരി ദേവസിക്കുട്ടി ക്ലിനിക്കിന്‍റെ ഉദ്ഘാടനം നിർവഹിച്ചു.

വായിലെ കാൻസർ, ഗർഭാശയ കാൻസർ, ബ്രെസ്റ്റ് കാൻസർ എന്നിവ നേരത്തെ കണ്ടെത്തുന്നതിനുള്ള സൗകര്യങ്ങൾ ക്ലിനിക്കിൽ ഉണ്ടായിരിക്കും. എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 11.30 മുതൽ 12.30 വരെയാണ് ക്ലിനിക്കിന്‍റെ പ്രവർത്തനം. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പരിശീലനം ലഭിച്ച ഡോക്ടർമാരുടെയും ജീവനക്കാരുടെയും സേവനം ക്ലിനിക്കിൽ ലഭ്യമാകും. ചടങ്ങിൽ, മുൻ വർഷങ്ങളിൽ നടന്ന സ്ക്രീനിങ് ക്യാമ്പിലൂടെ പ്രാഥമിക ഘട്ടത്തിൽ തന്നെ കാൻസർ രോഗ നിർണയം നടത്തിയത് വഴി കൃത്യമായ ചികിത്സയിലൂടെ ആരോഗ്യകരമായ ജീവിതം നയിക്കുന്ന സരോജിനി ദേവി അനുഭവങ്ങൾ പങ്കുവച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിജോ ചൊവ്വരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.നസീമ നജീബ് വിഷയാവതരണം നടത്തി. കാലടി ഗ്രാമ പഞ്ചായത്തു അംഗം പി.ബി. സജീവ്, മെഡിക്കൽ ഓഫീസർ മാരായ ഡോ.സിന്ധു, ഡോ.ഗ്ലെൻസൺ.കെ ജോസഫ്, ഡോ.ഷൈമ സലിം, ഡോ. സഞ്ജു, ഹെൽത്ത് സൂപ്പർവൈസർ ഗിരീഷ്, പി.ആർ.ഒ പി.കെ.സജീവ് തുടങ്ങിയർ പങ്കെടുത്തു.

മോദിയുടെ ആകെ ആസ്തി 3 കോടി രൂപ; ഭൂമിയില്ല, വീടില്ല, കാറില്ല

ഡ്രൈവിങ് സ്കൂൾ ഉടമകളുടെ യോഗം വിളിച്ച് ഗതാഗത മന്ത്രി

സുശീൽ കുമാർ മോദിക്ക് അന്ത്യാഞ്ജലി

പതഞ്ജലി കേസ്: ഐഎംഎ പ്രസിഡന്‍റിന് രൂക്ഷ വിമർശനം

ഗാസയിൽ ഇന്ത്യയുടെ മുൻ സൈനികൻ കൊല്ലപ്പെട്ടു