ഡ്രൈവർ ഉറങ്ങിപ്പോയി; ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി 
Kerala

ഡ്രൈവർ ഉറങ്ങിപ്പോയി; ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപെട്ടത്

Namitha Mohanan

പുനലൂർ: മൂവാറ്റുപുഴ-പുനലൂർ സംസ്ഥാന പാതയിൽ അപകടം. ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി. നെടുമങ്ങാട് സ്വദേശികളായ മൂന്നു പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഒരാൾക്ക് സാരമായ പരുക്കേറ്റു.

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപെട്ടത്. വാഹനം ഓടിച്ചയാൾ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് വിവരം. വൈദ്യുതി പോസ്റ്റിന്‍റെ കോൺക്രീറ്റ് അടിത്തറ ഇളകി മാറി. പരുക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംശയ നിഴലിൽ നേതാക്കൾ; തെരഞ്ഞെടുപ്പ് കാലത്ത് പ്രതിരോധത്തിലായി സിപിഎം

വീണ്ടും ന്യൂനമർദം; സംസ്ഥാനത്ത് മഴ കനക്കും

ശബരിമല സ്വർണക്കൊള്ള; പദ്മകുമാർ റിമാൻഡിൽ

കൊല്ലത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; 4 വീടുകൾ പൂർണമായും കത്തിനശിച്ചു

ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്; കർശന നടപടിക്ക് വിദ്യാഭ്യാസവകുപ്പ്