13 വയസുകാരനായ മകന് കാർ ഓടിക്കാൻ നൽകി; പിതാവിനെതിരേ കേസെടുത്തു

 
representative image
Kerala

13 വയസുകാരനായ മകന് കാർ ഓടിക്കാൻ നൽകി; പിതാവിനെതിരേ കേസെടുത്തു

ചെക‍്യാട് വേവം സ്വദേശി നൗഷാദിനെതിരേയാണ് കേസെടുത്തിരിക്കുന്നത്

കോഴിക്കോട്: പതിമൂന്ന് വയസുകാരനായ മകന് ഇന്നോവ കാർ ഓടിക്കാൻ നൽകിയതിന് പിതാവിനെതിരേ കേസെടുത്തു. ചെക‍്യാട് വേവം സ്വദേശി നൗഷാദിനെതിരേയാണ് (37) ബിഎൻഎസ് 125 പ്രകാരം കേസെടുത്തിരിക്കുന്നത്. കുട്ടി ഓടിച്ച കാർ കസ്റ്റഡിയിലെടുത്തു.

‌കോഴിക്കോട് ചെക‍്യാട് കഴിഞ്ഞ ഒക്‌ടോബർ 24ന് ആയിരുന്നു വിഷയത്തിന് ആസ്പദമായ സംഭവം. വീടിന് മുന്നിലെ റോഡിൽ പതിമൂന്നുകാരൻ കാർ ഓടിച്ചുപോകുന്ന ദൃശ‍്യം സമൂഹമാധ‍്യമങ്ങളിൽ വ‍്യാപകമായി പ്രചരിക്കുകയും വീഡിയോ കേരള പൊലീസിന്‍റെ ശുഭയാത്ര പോർട്ടലിൽ പരാതിയുമായി വരുകയും ചെയ്തിരുന്നു. തുടരന്വേഷണത്തിൽ വാഹനം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

''2026ൽ എഐഎഡിഎംകെ അധികാരത്തിലെത്തും''; സ്റ്റാലിൻ സർക്കാരിനെ ജനങ്ങൾക്ക് മടുത്തെന്ന് എടപ്പാടി പളനിസ്വാമി

ബംഗാളി സംസാരിക്കുന്നവരെ പീഡിപ്പിക്കുന്നു, ബംഗാൾ ഇന്ത്യയുടെ ഭാഗമല്ലേ? തെരുവിൽ പ്രകടനം നയിച്ച് മമതാ ബാനർജി

കോഴിക്കോട് നിന്നും തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി; 5 പേർ പിടിയിൽ

തിരുവനന്തപുരത്ത് അനധികൃതമായി പണിത കെട്ടിടത്തിനെതിരേ നടപടിയെടുക്കാൻ സുപ്രീം കോടതിയുടെ നിർദേശം

വിദ്വേഷ പരാമർശം; പി.സി. ജോർജിനെതിരേ കേസെടുക്കാൻ കോടതി നിർദേശം