പൊലീസ് അകമ്പടിയിൽ പരസ്യ മദ്യപാനം; കൊടി സുനി ഉൾപ്പെടെ 3 പേർക്കെതിരേ കേസ്

 

cctv screenshot

Kerala

പൊലീസ് അകമ്പടിയിൽ പരസ്യ മദ്യപാനം; കൊടി സുനി ഉൾപ്പെടെ 3 പേർക്കെതിരേ കേസ്

കൊടി സുനിക്ക് മദ്യം കഴിക്കാൻ അവസരമൊരുക്കി കൊടുത്ത കണ്ണൂർ സിവിൽ പൊലീസുകാരായ മൂന്നു പേരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു

Namitha Mohanan

കണ്ണൂർ: ടിപി വധക്കേസ് പ്രതി കൊടിസുനിയുടെയും സംഘത്തിന്‍റെയും പരസ്യ മദ്യപാനത്തിൽ നടപടിയുമായി പൊലീസ്. കൊടി സുനി, ഷിനോജ്, മുഹമ്മദ് ഷാഫി എന്നിവർക്കെതിരേ പൊലീസ് കേസെടുത്തു. കൊടി സുനിക്ക് മദ്യം കഴിക്കാൻ അവസരമൊരുക്കി കൊടുത്ത കണ്ണൂർ സിവിൽ പൊലീസുകാരായ മൂന്നു പേരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.

തലശേരി കോടതിയിൽ നിന്ന് വരുന്ന വഴിയാണ് പ്രതികൾ മദ്യം കഴിച്ചത്. ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ വച്ച് മദ്യം കഴിക്കുകയായിരുന്നു. ജൂലൈ 17 നായിരുന്നു സംഭവം. സംഭവം പുറത്തായതിനു പിന്നാലെയാണ് പൊലീസുകാർക്കെതിരേ നടപടിയെടുത്തത്.

ശബരിമല സ്വർണമോഷണം: ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ

ശബരിമല സ്വർണക്കൊള്ള; സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി മഹിളാ മോർച്ച, സംഘർഷം

പി.എസ്. പ്രശാന്തിന്‍റെ സ്വത്ത് സമ്പാദനം അന്വേഷിക്കണം; വിജിലൻസിൽ പരാതി നൽകി യൂത്ത് കോൺഗ്രസ്

നിധീഷ് ഓൺ ഫയർ; മഹാരാഷ്ട്ര 239ന് പുറത്ത്

റഷ‍്യയിൽ നിന്ന് ഇന്ത‍്യ എണ്ണ വാങ്ങില്ലെന്ന ട്രംപിന്‍റെ അവകാശവാദത്തിന് മറുപടിയുമായി കേന്ദ്രം