shiyas kareem 
Kerala

ഷിയാസ് കരീമിനെതിരെ പീഡന പരാതി

11 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായും ആരോപണം

കാസര്‍ഗോട് : സിനിമ- ടെലിവിഷന്‍ താരം ഷിയാസ് കരീമിനെതിരെ പീഡന പരാതിയില്‍ കേസ്. കാഞ്ഞങ്ങാട് സ്വദേശിനി നൽകിയ പരാതിയിൽ ചന്തേര പൊലീസ് കേസ് എടുത്തത് അന്വേഷണം ആരംഭിച്ചു.

വർഷങ്ങളായി ജിമ്മിൽ ട്രെയിനറായ യുവതി, ഷിയാസുമായി പരിചയത്തിലാവുകയും പിന്നീട് ഷിയാസ് വിവാഹ വാഗ്ദാനം നല്‍കി ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നുമാണ് പരാതി.

കൂടാതെ 11 ലക്ഷത്തിലധികം രൂപ യുവതിയിൽ നിന്നു തട്ടിയെടുത്തതായും ആരോപണം.

സംഭവത്തിൽ എറണാകുളത്തേക്കും കൂടി അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

ദേശീയപാതയിലെ പെട്രോൾ പമ്പുകളിൽ 24 മണിക്കൂറും ടോയ്‌ലറ്റ് സൗകര്യം നൽകണം: കോടതി

പുകവലിക്കുന്ന ചിത്രം; അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരായ ഹർജിയിൽ കേന്ദ്രത്തോട് ഹൈക്കോടതി വിശദീകരണം തേടി

"സ്വന്തം നഗ്നത മറച്ചു പിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്നത് രാഷ്ട്രീയ പാപ്പരത്തം''; കെ.ജെ. ഷൈൻ

24 മണിക്കൂറിനിടെ ഛത്തീസ്ഗഢിൽ 2 ഏറ്റുമുട്ടൽ; 5 മാവോയിസ്റ്റുകളെ വധിച്ചു

സൈബർ ആക്രമണം; നടി റിനി ആൻ ജോർജിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു