VD Satheesan, Opposition leader, Kerala
VD Satheesan, Opposition leader, Kerala file
Kerala

കെഫോൺ പദ്ധതി മുഖ്യമന്ത്രിയുടെ ബന്ധുക്കൾക്ക് കൊള്ളയടിക്കാൻ, സിബിഐ അന്വേഷണം വേണം: വി.ഡി. സതീശൻ

കൊച്ചി: സംസ്ഥാനം രൂക്ഷമായ ധനപ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ സ്വന്തക്കാർക്കും ബന്ധുക്കൾക്കും സർക്കാർ ബന്ധുക്കൾക്കും സർക്കാർ ഖജനാവ് കൊള്ളയടിക്കുന്നതിന് വേണ്ടിയാണ് 1500 കോടി രൂപയുടെ കെഫോൺ കൊണ്ടുവന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇതിൽ സിബിഐ അന്വേഷണം വരണം. കഴിഞ്ഞ ഒരു മാസത്തിലേറെയായി മുഖ്യമന്ത്രി ഒരേ കാര്യം പ്രസംഗിക്കുന്നത് അഴിമതിയും കൊടുകാര്യസ്ഥതയും ഭരണ പരാജയവും മറച്ചുവയ്ക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.

18 മാസം കൊണ്ട് പൂർത്തിയാക്കുമെന്ന് അവകാശപ്പെട്ട് 1500 കോടി രുപ മുടക്കി 2017 ൽ കൊണ്ടുവന്ന കെഫോൺ പദ്ധതി 2024 ലും നടപ്പാക്കിയില്ല. ആദ്യം 20 ലക്ഷം പേർക്ക് സൗജന്യ ഇന്‍റർനെറ്റ് കണക്ഷൻ നൽകുമെന്നാണ് പറഞ്ഞിരുന്നത്. പിന്നീടത് നിയോജക മണ്ഡലങ്ങളിൽ 14000 ആയി കുറച്ചു. അവസാനം 7000 പേർക്ക് പോലും സൗജന്യ ഇന്‍റർനെറ്റ് കണക്ഷൻ നൽകാതെ അതിനായി നിയോഗിച്ചിരുന്ന കമ്പനികൾ പണി നിർത്തിപ്പോയി.

ടെൻഡർ നടപടിക്കു ശേഷം 1000 കോടിയുടെ പദ്ധതിയിൽ 50 ശതമാനം ടെൻഡർ എക്സസ് നൽകി 1500 കോടിയാക്കി. എസ്ആർടിയെ കൂടാതെ മുഖ്യമന്ത്രിയുടെ ബന്ധുവിന്‍റെ പ്രസാഡിയോ എന്ന കമ്പനിയും കരാറിന് പിന്നിലുണ്ടായിരുന്നു. കോടിക്കണക്കിന് രൂപ കമ്പനികൾക്കെല്ലാം ചേർന്ന് കൊള്ളയടിക്കാനുള്ള അവസരമാണ് കെഫോണിലൂടെ സർക്കാർ ഒരുക്കിക്കൊടുത്തതെന്ന് വിഡി സതീശൻ പറഞ്ഞു.

ഈ പദ്ധതിയക്കുറിച്ച് ഇനിയെങ്കിലും അന്വേഷണം നടത്താൻ തായറാവണം. മുഖ്യമന്ത്രിക്കും പങ്കാളിത്തമുള്ള സാഹചര്യത്തിൽ സിബിഐയാണ് ഈ അഴിമതി അന്വേഷിക്കേണ്ടത്. ഇതേ കമ്പനികൾ തന്നെയാണ് എഐ ക്യാമറ അഴിമതിക്കു പിന്നിലും. ഏഴ് കൊല്ലമായിട്ടും പദ്ധതി പൂർത്തിയാകാത്ത സ്വന്തക്കാരുടെ കമ്പനിക്കെതിരെ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കെ ഫോൺ കൊള്ളയിൽ ഗൗരവതരമായ അന്വേഷണം നടത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു.

കോഴിക്കോട് മെഡിക്കൽ കോളെജിൽ വീണ്ടും ചികിത്സാ പിഴവ്; കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടതായി പരാതി

തിരുവനന്തപുരത്ത് പാചകവാതകവുമായി പോവുകയാ‍യിരുന്ന ടാങ്കർ ലോറി മറിഞ്ഞു

പത്തനംതിട്ടയിൽ കനത്ത മഴയിൽ പള്ളി സെമിത്തേരിയുടെ ചുറ്റുമതിൽ തകർന്നു; മൃതദേഹം പെട്ടിയോടെ പുറത്ത്

നിർണായക വിവരങ്ങളടക്കം ചോർത്തി നൽകി; രാഹുലിനെ രാജ്യം വിടാൻ സഹായിച്ച പൊലീസുകാരന് സസ്പെന്‍ഷൻ

അടുത്ത 36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31 ഓടെ കേരളത്തില്‍; അതിശക്ത മഴയ്ക്ക് മുന്നറിയിപ്പ്