pinarayi vijayan 
Kerala

"പദ്ധതികൾ നടപ്പാക്കുന്നതിനാണ് സർക്കാർ, മുടക്കുന്നവരുടെ കൂടെയല്ല''; സിപിഐയ്ക്ക് മുഖ്യമന്ത്രിയുടെ പരോക്ഷ വിമർശനം

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കൂടി പങ്കെടുത്ത പുന്നപ്ര വയലാർ വാർഷിക ദിനാചരണ വേളയിൽ നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രി പരോക്ഷ വിമർശനം

Namitha Mohanan

ആലപ്പുഴ: സിപിഐയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികൾ നടപ്പാക്കുന്നതിനാണ് സർക്കാരെന്നും മുടക്കുന്നവരുടെ കൂടെയല്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കൂടി പങ്കെടുത്ത പുന്നപ്ര വയലാർ വാർഷിക ദിനാചരണ വേളയിൽ നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രി പരോക്ഷ വിമർശനം ഉന്നയിച്ചത്.

പിഎം ശ്രീയിൽ ഇടഞ്ഞു നിൽക്കുന്ന സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ടെത്തി ബിനോയ് വിശ്വവുമായി സംസാരിച്ചെങ്കിലും പരിഹാരമായിരുന്നില്ല. സിപിഐ തങ്ങളുടെ നിലപാടിൽ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പരോക്ഷ വിമർശനം.

സംസ്ഥാനത്ത് വീണ്ടും കോളറ ബാധ; രോ​ഗം സ്ഥിരീകരിച്ചത് എറണാകുളം സ്വദേശിക്ക് ​

കാസർഗോഡ് ഫാക്‌ടറിയിൽ പൊട്ടിത്തെറി; ഒരു മരണം, 9 പേർക്ക് പരുക്ക്

കനത്ത മഴ; തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി

കേരള കേന്ദ്ര സര്‍വകലാശാലയില്‍ പുതിയ അക്കാദമിക് ബ്ലോക്ക്

''എസ്ഐആര്‍ തിടുക്കത്തിൽ നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാട് ജനാധിപത്യവിരുദ്ധം'': ടി.പി. രാമകൃഷ്ണന്‍