Kerala

കളങ്കിതരെ ചുമക്കേണ്ട ആവശ്യം സർക്കാരിനില്ല; ജീവനക്കാർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പുതിയ കാലത്ത് ഓരോ നീക്കങ്ങളും നിരീക്ഷിക്കാനും അന്വേഷിക്കാനുമുള്ള സംവിധാനങ്ങളുണ്ട്. തെറ്റായ നീക്കങ്ങളുണ്ടായാൽ വേണ്ട നടപടി സ്വീകരിക്കുന്നതിന് പ്രയാസമെന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂരിഭാഗം ജീവനക്കാരും സത്യസന്ധമായി പണിയെടുക്കുന്നവരാണ്. എന്നാൽ വികസന ക്ഷേമ പ്രവർത്തനങ്ങളിൽ നിന്നും ലാഭം കൊയ്യാമെന്ന ചിന്ത ഒരു ന്യൂനവിഭാഗത്തിനുണ്ട്. ഇത്തരത്തിലുള്ള കളങ്കിതരെ ചുമക്കേണ്ട ബാധ്യത സർക്കാരിനില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ജീവനക്കാർക്കുള്ള ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായരുന്നു അദ്ദേഹം.

പുതിയ കാലത്ത് ഓരോ നീക്കങ്ങളും നിരീക്ഷിക്കാനും അന്വേഷിക്കാനുമുള്ള സംവിധാനങ്ങളുണ്ട്. തെറ്റായ നീക്കങ്ങളുണ്ടായാൽ വേണ്ട നടപടി സ്വീകരിക്കുന്നതിന് പ്രയാസമെന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. അത് എല്ലാവരും ഓർക്കണം. ഇത്തരം ആളുകളെ കുറിച്ചുള്ള വിവരശേഖരണവും അന്വേഷണങ്ങളും സർക്കാർ നടത്തുന്നുണ്ട്. തന്‍റെ ഓഫീസിനും സംസ്ഥാനത്തിനും കളങ്കമാവുന്നവരെ ചുമക്കേണ്ട ആവശ്യം സർക്കാരിനില്ല. പൊതു ജനങ്ങളുടെ പണം തട്ടിയെടുത്തോ കൈക്കൂലി വാങ്ങിയോ സുഖമായി ജീവിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് നടക്കില്ലെന്നും അത്തരക്കാരോട് ഒരു ദാക്ഷിണ്യവും സർക്കാരിനുണ്ടാവില്ലെന്നും അവരെ വെറും പുഴുക്കുത്തുകളായി കണക്കാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഎസിൽ 'അമെരിക്ക പാർട്ടി' പ്രഖ്യാപിച്ച് ഇലോൺ മസ്ക്

മെഡിക്കൽ കോളെജ് അപകടം: റിപ്പോർട്ട് ഉടൻ കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ