വി.ഡി.സതീശൻ ഗുരുവായൂർ ക്ഷേത്രത്തിൽ

 
Kerala

ഗുരുവായൂരിൽ തൊഴുത് മുഖ്യമന്ത്രി സതീശൻ; വെണ്ണ കൊണ്ട് തുലാഭാരം

കെ. കരുണാകരനു ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് വി.ഡി. സതീശൻ.

നീതു ചന്ദ്രൻ

ഗുരുവായൂർ: മുഖ്യമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ ഗുരുവായൂർ ക്ഷേത്രത്തിൽ എത്തി തൊഴുത് മുഖ്യമന്ത്രി വി.ഡി.സതീശൻ. ഞായറാഴ്ച രാവിലെ 6.40ഓടെയാണ് മുഖ്യമന്ത്രി ക്ഷേത്രത്തിലെത്തിയത്. വെണ്ണയും തീർഥവും കൊണ്ട് തുലാഭാരവും നടത്തി.

71 കിലോഗ്രാം വെണ്ണയാണ് തുലാഭാരത്തിനായി വേണ്ടി വന്നത്. സോപാനത്തിൽ വെണ്ണയും കദളിപ്പഴവും സമർപ്പിച്ച് പ്രാർഥിച്ചതിനു ശേഷം മേൽശാന്തിയിൽ നിന്ന് പ്രസാദം സ്വീകരിച്ചു.

കിഴക്കേ നടയിൽ ഗണപതിക്കു മുന്നിൽ നാളികേരമുടച്ച് പ്രാർഥിച്ചതിനു ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. കെ. കരുണാകരനു ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് വി.ഡി. സതീശൻ. റവന്യുമന്ത്രി എ.പി. അനിൽ കുമാറിന്‍റെ മകന്‍റെ വിവാഹച്ചടങ്ങിലും മുഖ്യമന്ത്രി പങ്കെടുത്തു.

പരക്കെ മഴ; ഞായറാഴ്ച 10 ജില്ലകളിലും യെലോ അലർട്ട്

വിവാദങ്ങൾക്കിടെ രത്തൻ ഖേൽക്കർ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേറ്റു

കൈകാണിച്ചിട്ടും നിർത്തിയില്ല, മോഷ്ടിച്ച സ്കൂട്ടറിൽ പാഞ്ഞ് അമ്മയും മകളും; അഞ്ച് കിലോമീറ്റർ പിന്തുടർന്ന് പിടികൂടി എംവിഡി

'വീട്ടിലേക്ക് പോയാൽ തിരിച്ചുവരേണ്ട'; ആസിഡ് കുടിച്ച് യുവതി ജീവനൊടുക്കി, ഭർത്താവ് കസ്റ്റഡിയിൽ

നേമത്ത് പരാജയപ്പെട്ടത് ബിജെപി നേതാക്കളിൽ നിന്നും പണം വാങ്ങിയത് കൊണ്ട്; സിപിഎം ഏരിയാ കമ്മിറ്റിയിൽ വിമർശനം