High Court file
Kerala

കേരളീയത്തിന്‍റെ തിരക്കിലെന്ന് ചീഫ് സെക്രട്ടറി; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ചീഫ് സെക്രട്ടറിയുടെ നടപടി കോടതിയെ നാണക്കെടുത്തുന്നതാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി

കൊച്ചി: കെഎസ്ആർടിസി പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയിൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഹജരാകണമെന്ന ഹൈക്കോടതിയുടെ നിർദേശം ലംഘിച്ച് ചീഫ് സെക്രട്ടറി ഹാജരാകാതിരുന്നതാണ് വിമർശനത്തിന് കാരണം.

ചീഫ് സെക്രട്ടറിയുടെ നടപടി കോടതിയെ നാണക്കെടുത്തുന്നതാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. കേരളീയം പരിപാടിയുടെ തിരക്കാണെന്നും അതിനാൽ ഹാജാവാൻ സാധിക്കില്ലെന്നും വ്യക്തമാക്കി ചീഫ് സെക്രട്ടറി വി. വേണു സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. എന്നാൽ ഈ സത്യവാങ് മൂലത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.

സമയബന്ധിതമായി ശമ്പളം നൽകാൻ സർക്കാരിന് ബാധ്യതയുണ്ട് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഉത്തരവ് വന്നതിനു ശേഷവും ശമ്പളം കിട്ടിത്ത പശ്ചാത്തലത്തിലാണ് ജീവനക്കാർ കോടതിയലക്ഷ്യ ഹർജി നൽകിയത്. ചീഫ് സെക്രട്ടരി ഹാജരാവാത്തതിനെ തുടർന്ന് ഹർജി ബുധനാഴ്ചത്തേക്ക് മാറ്റി.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ