child marriage file
Kerala

കോഴിക്കോട് ബാലവിവാഹം; കേസെടുത്ത് പൊലീസ്, 15 കാരിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി

കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ ഒരുമിച്ച് താമസിക്കുകയായിരുന്ന . ഇരുപത്തിയെട്ടുകാരനായ യുവാവും പെണ്‍കുട്ടിയുമാണ് ബാലവിവാഹം കഴിച്ചതായി പൊലീസ് കണ്ടെത്തിയത്

Namitha Mohanan

കോഴിക്കോട്: കോഴിക്കോട് ബാലവിവാഹം നടന്നതായി പൊലീസ് കണ്ടെത്തൽ. 15 വയസുള്ള തമിഴ്നാട് സ്വദേശിയായ പെൺകുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എലത്തൂർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ ഒരുമിച്ച് താമസിക്കുകയായിരുന്ന . ഇരുപത്തിയെട്ടുകാരനായ യുവാവും പെണ്‍കുട്ടിയുമാണ് ബാലവിവാഹം കഴിച്ചതായി പൊലീസ് കണ്ടെത്തിയത്. ബാലവിവാഹം നടന്നതായി ചൊവ്വാഴ്ച എലത്തൂര്‍ പൊലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് ഇവരെ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.