മകനെ സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ കാട്ടാന ആക്രമിച്ചു, ചിന്നക്കനാലിൽ യുവതിക്ക് ദാരുണാന്ത്യം

 
Kerala

മകനെ സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ കാട്ടാന ആക്രമിച്ചു, ചിന്നക്കനാലിൽ യുവതിക്ക് ദാരുണാന്ത്യം

മഴയും കോടമഞ്ഞും ഉള്ളതിനാൽ ആനയെ ഇവർക്കു കാണാൻ പറ്റിയില്ല

Manju Soman

ചിന്നക്കനാൽ: ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്. രാവിലെ എട്ടുമണിയോടെയാണു സംഭവം. മകനെ സ്കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

സിങ്ക്കണ്ടം ട്രാൻസ്ഫോമർ വളവിൽ വച്ച് ഇരുവരേയും കാട്ടാന ആക്രമിച്ചു. മാരിയെ ആന ചവിട്ടുകയായിരുന്നു. മകനും പരിക്കേറ്റു. മകനെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ആശുപത്രിയിലേക്ക് മാറ്റി. രാവിലെ മേഖലയിൽ മഴയും കോടമഞ്ഞും ഉള്ളതിനാൽ ആനയെ ഇവർക്കു കാണാൻ പറ്റിയില്ല.

സ്കൂളുകൾക്ക് ഓണാവധി 9 ദിവസം മാത്രം

വടക്കൻ കേരളത്തിൽ അതിശക്ത മഴ പെയ്യും

നിവിൻ പോളി ആദ്യ 'വിജിലൻസ് കമാൻഡോ': അഴിമതിവിരുദ്ധ പോരാട്ടവുമായി ചെന്നിത്തല

സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല: മുഖ്യമന്ത്രി

സ്വന്തം വകുപ്പിൽ നിന്ന് സബ്സിഡി: 99 ലക്ഷം രൂപ തിരിച്ചടച്ച് മന്ത്രി