.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Kerala

സിഗരറ്റ് വിലയിൽ തട്ടിപ്പ്: വിൽസിനെതിരേ നിയമനടപടിക്ക് മന്ത്രിയുടെ നിർദേശം

പിഴ ഒടുക്കാത്തവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.

MV Desk

തിരുവനന്തപുരം: സിഗരറ്റ് പായ്ക്കറ്റുകളിൽ ഉയർന്ന എംആർപി രേഖപ്പെടുത്തി കേരളത്തിൽ വ്യാപകമായി വിൽപ്പന നടക്കുന്നതായി പരാതി ഉയർന്നതിന്‍റെ അടിസ്ഥാനത്തിൽ മന്ത്രി ജി.ആർ. അനിൽ നിർദേശം നൽകിയതിനെ തുടർന്ന് ലീഗൽ മെട്രോളജി വകുപ്പ് സംസ്ഥാന വ്യാപകമായി വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തി.

ലീഗൽ മെട്രോളജി പാക്കേജ്ഡ് കമ്മോഡിറ്റീസ് റൂൾ പ്രകാരം ഒരിക്കൽ പ്രിന്‍റ് ചെയ്ത വില മാറ്റുവാനോ കൂടിയ വിലയ്ക്ക് വിൽക്കുവാനോ പാടില്ല. എന്നാൽ കശ്മീർ പോലെയുള്ള സംസ്ഥാനങ്ങളിൽ വിൽക്കുന്നതിനായി നിർമിച്ച കുറഞ്ഞ എംആർപിയിൽ പായ്ക്ക് ചെയ്ത വിൽസ് നേവികട്ട് സിഗരറ്റ് പായ്ക്കറ്റുകളിൽ ആണ് ഇത്തരത്തിൽ ഉയർന്ന എംആർപി സ്റ്റിക്കർ ഒട്ടിച്ച് കേരളത്തിൽ വ്യാപകമായി വില്പന നടത്തുന്നതായി കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ലീഗൽ മെട്രോളജി വകുപ്പ് സംസ്ഥാന വ്യാപകമായി 257 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 49 രൂപ എംആർപി ഉള്ളവയിൽ 80 രൂപ രേഖപ്പെടുത്തിയ 51 കേസുകൾ കണ്ടെടുത്തു. 1,67,000 രൂപ പിഴയീടാക്കി. പിഴ ഒടുക്കാത്തവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.

ഇത്തരത്തിൽ നിയമവിരുദ്ധമായ പ്രവർത്തനത്തിന്‍റെ പേരിൽ വിൽസ് സിഗരറ്റ് നിർമാണ കമ്പനിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുവാനും നിയമലംഘനം കമ്പനിയുടെ അറിവോടെയല്ലെങ്കിൽ ഉത്തരവാദികളായവരെ കണ്ടെത്തി നടപടി എടുക്കുവാനും മന്ത്രി നിർദേശം നൽകി.

മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീറിന് സീറ്റില്ല; മുസ്‌ലിം ലീഗ് സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ചു

അലി ‌ലാരിജാനിയെ വധിച്ചുവെന്ന് ഇസ്രയേൽ; പ്രതികരിക്കാതെ ഇറാൻ

ആന്‍റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന ആവശ‍്യം ഹൈക്കോടതി തള്ളി

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസ്: സിപിഎം നേതാവ് വെള്ളനാട് ശശിക്ക് മുൻകൂർ ജാമ‍്യമില്ല

നടി വീണാ നായർ ട്വന്‍റി 20 സ്ഥാനാർഥി; ഏറ്റുമാനൂരിൽ മത്സരിക്കും