സപ്ലൈകോ സബ്സിഡി ഇനങ്ങളുടെ വില പുതുക്കി; അരിക്കും പച്ചരിക്കും വിലക്കൂട്ടി, വെളിച്ചെണ്ണ വില കുറച്ചു  
Kerala

സപ്ലൈകോ സബ്സിഡി ഇനങ്ങളുടെ വില പുതുക്കി; അരിക്കും പച്ചരിക്കും വില കൂട്ടി, വെളിച്ചെണ്ണ വില കുറച്ചു

വിപണി വിലയ്ക്ക് അനുസൃതമായി നിരക്കില്‍ മാറ്റം വരുത്താനുള്ള തീരുമാനത്തിന്‍റെ ഭാഗമായിട്ടാണ് സബ്‌സിഡി സാധനങ്ങളുടെ വില സപ്ലൈകോ പുതുക്കിയത്

Namitha Mohanan

തിരുവനന്തപുരം: ജയ അരിക്കും പച്ചരിക്കും സപ്ലൈകോ വില കൂട്ടി. സബ്സിഡി ലഭിക്കുന്ന അരിക്ക് ഈ മാസം 3 രൂപയാണ് കൂടുന്നത്. ഇതോടെ കിലോഗ്രാമിന് യഥാക്രമം 29 രൂപയായി. കുറുവ, മട്ട അരി ഇനങ്ങളുടെ വില മൂന്നു മാസം മുമ്പു തന്നെ വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ കിലോയ്ക്ക് 33 രൂപയാണ് ഇവയുടെ സബ്‌സിഡി വില.

വൻ പയറിന് നാലു രൂപ വർധിച്ചപ്പോൾ വെളിച്ചെണ്ണയ്ക്ക് 8 രൂപയും കുറച്ചു. ഇതോടെ വൻ പയറിന് കിലോയ്ക്ക് 79 രൂപയും വെളിച്ചെണ്ണയ്ക്ക് 175 രൂപയുമായി. ജിഎസ്ടി കണക്കാക്കാതെയുള്ള നിരക്കാണ് ഇത്.

വിപണി വിലയ്ക്ക് അനുസൃതമായി നിരക്കില്‍ മാറ്റം വരുത്താനുള്ള തീരുമാനത്തിന്‍റെ ഭാഗമായിട്ടാണ് സബ്‌സിഡി സാധനങ്ങളുടെ വില സപ്ലൈക്കോ പുതുക്കിയത്. ചെറുപയര്‍ (kg) 90 രൂപ, ഉഴുന്ന് (kg) 95 രൂപ, കടല-69 രൂപ, തുവര പരിപ്പ് 115 രൂപ, പഞ്ചസാര (kg) 33 രൂപ എന്നിങ്ങനെയാണ് മറ്റ് സബ്‌സിഡി ഇനങ്ങളുടെ നിരക്ക്.

''പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്''; തിരുത്തി മുന്നോട്ടു പോകുമെന്ന് മുഖ‍്യമന്ത്രി

കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ട്; യുഡിഎഫിൽ വിശ്വാസം അർപ്പിച്ചതിന് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിക്കുമെന്ന് സുഹൃത്തുക്കളോട് പന്തയം; ഫലം വന്നപ്പോൾ മീശ പോയി

സംസ്ഥാനത്തെ ഇനിയുള്ള പോരാട്ടം എൻഡിഎ‍യും യുഡിഎഫും തമ്മിൽ; എൽഡിഎഫിനെ ജനം തള്ളിക്കളഞ്ഞുവെന്നും രാജീവ് ചന്ദ്രശേഖർ

ജനവിധി മാനിക്കുന്നു; സർക്കാർ വിരുദ്ധവികാരം ഉണ്ടായോയെന്ന് പരിശോധിക്കുമെന്ന് ബിനോയ് വിശ്വം