Kerala

സിസാ തോമസിനെ സർക്കാർ നീക്കി: ജോയ്ന്‍റ് ഡയറക്‌ടറായി എം. എസ് രാജശ്രീയെ നിയമിച്ചു

സിസാ തോമസിനു പുതിയ ചുമതലയൊന്നും നൽകിയിട്ടില്ല

MV Desk

തിരുവനന്തപുരം : സിസാ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയ്ന്‍റ് ഡയറക്‌ടർ സ്ഥാനത്തു നിന്നു നീക്കി. കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലറായിരുന്ന എം എസ് രാജശ്രീയെ ജോയ്ന്‍റ് ഡയറക്‌ടറായി നിയമനം നൽകിയിട്ടുണ്ട്. സിസാ തോമസിനു പുതിയ ചുമതലയൊന്നും നൽകിയിട്ടില്ല. മാർച്ച് 31-നാണു സിസാ തോമസ് വിരമിക്കുന്നത്.

എപിജെ അബ്ദുൾ കലാം ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസിലറായി രാജശ്രീയെ നിയമിച്ചതു സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതേത്തുടർന്നു സിസാ തോമസിനെ വൈസ് ചാൻസിലറായി ഗവർണർ നിയമിച്ചത്. യൂണിവേഴ്സിറ്റികളുടെ അധികാരം സംബന്ധിച്ചു സർക്കാർ-ഗവർണർ പോരു തുടരുമ്പോഴാണ് സിസാ തോമസിനെ ജോയ്ന്‍റ് ഡയറക്ടർ സ്ഥാനത്ത് നിന്നും നീക്കിയിരിക്കുന്നത്.

റിലയൻസ് - റോൾസ് റോയ്സും ചേർന്ന് ഇന്ത്യക്കു വേണ്ടി ഫൈറ്റർ വിമാനം നിർമിക്കും

ജയിൽ മെനുവിൽ നിന്ന് മട്ടൻ കട്ടാകും

മെസിയുടെ പേരിൽ തട്ടിപ്പ്: ത്രിതല അന്വേഷണത്തിന് സർക്കാർ

അര്‍ജുന്‍ ആയങ്കിയെ കുട്ടമ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു

മെസി വിവാദം: അബ്ദുറഹ്മാന്‍റേത് സത്യപ്രതിജ്ഞാലംഘനം