കതൃക്കടവ് ബാറിൽ വാക്കുതർക്കം; ബിയർ കുപ്പി പൊട്ടിച്ച് യുവാവിനെ കുത്തി ഉദയം പേരൂർ സ്വദേശിനി

 
Kerala

കതൃക്കടവ് ബാറിൽ വാക്കുതർക്കം; ബിയർ കുപ്പി പൊട്ടിച്ച് യുവാവിനെ കുത്തി ഉദയംപേരൂർ സ്വദേശിനി

സംഭവ സമയത്ത് സിനിമാ താരങ്ങളും പിന്നണി ഗായകരും ഉൾപ്പെടെയുള്ളവർ ബാറിൽ ഉണ്ടായിരുന്നു.

കൊച്ചി: ഡിജെ പാർട്ടിക്കിടെയുണ്ടായ വാക്കുതർക്കത്തിനൊടുവിൽ യുവതി മദ്യക്കുപ്പി പൊട്ടിച്ച് യുവാവിനെ കുത്തി. കൊച്ചിയിലെ കതൃക്കടവ് ബാറിലാണ് സംഭവം. ശനിയാഴ്ച രാത്രിയോടെയാണ് പ്രശ്നമുണ്ടായത്. ഉദയം പേരൂർ സ്വദേശിയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവ സമയത്ത് സിനിമാ താരങ്ങളും പിന്നണി ഗായകരും ഉൾപ്പെടെയുള്ളവർ ബാറിൽ ഉണ്ടായിരുന്നു. ബാറിനു ചുറ്റും നാട്ടുകാർ തടിച്ചു കൂടി. ഇതോടെ തമ്മനം റോഡിൽ ഗതാഗത തടസം രൂക്ഷമായി. വലിയ പൊലീസ് സംഘം എത്തിയാണ് നാട്ടുകാരെ പിരിച്ചു വിട്ടത്.

2024ൽ ഇതേ ബാറിനു മുന്നിലാണ് വെടിവയ്പുണ്ടായത്. അന്ന് ബാർ അടച്ചതിനു ശേഷം എത്തിയ യുവാക്കൾ മദ്യം ആവശ്യപ്പെട്ടതാണ് പ്രശ്നത്തിനിടയാക്കിയത്.

ദക്ഷിണ കൊറിയയെ തകർത്ത് ഏഷ്യ കപ്പ് ഹോക്കിയിൽ ഇന്ത്യയ്ക്ക് കിരീടം

ബിഹാറിലെ മഹാസഖ്യത്തിലേക്ക് രണ്ട് പാർട്ടികൾ കൂടി

മുംബൈയിൽ 24 നില കെട്ടിടത്തിന് തീപിടിച്ച സംഭവം; ഒരു മരണം, 18 പേർക്ക് പരുക്ക്

ട്രംപ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തിയേക്കും

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം തൃശൂരിൽ പ്രാദേശിക അവധി