'കടുമീൻ' കുത്തിയ മുറിവ് വില്ലനായി; ബാക്റ്റീരിയ ബാധ മൂലം മുറിച്ചു മാറ്റേണ്ടി വന്നത് കൈപ്പത്തി

 
Kerala

'കടുമീൻ' കുത്തിയ മുറിവ് വില്ലനായി; ബാക്റ്റീരിയ ബാധ മൂലം മുറിച്ചു മാറ്റേണ്ടി വന്നത് കൈപ്പത്തി

പച്ചക്കറികൃഷിക്കായി വയൽ ഒരുക്കുന്നതിനിടെയാണ് കടു മീൻ കുത്തിയത്.

നീതു ചന്ദ്രൻ

കോഴിക്കോട്: കൃഷിപ്പണിക്കിടെ മീൻ കുത്തിയ മുറിവിൽ ബാക്റ്റീരിയ ബാധിച്ചതിനെത്തുടർന്ന് കോഴിക്കോട് സ്വദേശിയുടെ കൈപ്പത്തി മുറിച്ചു മാറ്റി. പൈക്കാട്ടുകുനിയിൽ ടി.രജീഷിന്‍റെ കൈപ്പത്തിയാണ് മുറിച്ചു മാറ്റേണ്ടതായി വന്നത്.

ക്ലോസ്ട്രിഡിയ എന്ന ബാക്റ്റീരിയയാണ് മുറിവിൽ ബാധിച്ചിരുന്നത്. ഫെബ്രുവരി 9നാണ് 38കാരനായ രജീഷിന്‍റെ കൈയിൽ മുറിവുണ്ടായത്. പച്ചക്കറികൃഷിക്കായി വയൽ ഒരുക്കുന്നതിനിടെയാണ് കടു മീൻ കുത്തിയത്.

പിറ്റേന്ന് തന്നെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തി കുത്തിവയ്പ്പെടുത്തു. വേദന കുറയാഞ്ഞതിനെത്തുടർന്ന് മാഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാടാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

ചെളിയിലും ചാണകത്തിലും കാണപ്പെടുന്ന ക്ലോസ്ട്രിഡിയ ശരീരത്തിൽ പ്രവേശിച്ചാൽ ഉടൻ പ്രവർത്തിച്ചു തുടങ്ങും. ബാക്റ്റീരിയ ബാധിച്ച ഭാഗം മുറിച്ചു മാറ്റുകയാണ് ഏക പരിഹാരം. അല്ലെങ്കിൽ ശരീരം മുഴുവൻ ബാധിച്ചേക്കാം.

ബ്രഹ്മപുരം നന്നായിട്ടില്ല, പ്രചരിപ്പിച്ചത് നുണയെന്നു മേയർ

ഇന്ത്യൻ ഫുട്ബോളിന് 21 വർഷത്തേക്കുള്ള റോഡ് മാപ്പ്

പ്രതിമാസം 1000 രൂപ, വാർഷിക വരുമാനം 5 ലക്ഷം കവിയരുത്; കണക്‌ട് ടു വർക്ക് സ്കോളർഷിപ്പിന്‍റെ മാർഗരേഖ പുതുക്കി

രാജ്കോട്ടിൽ തകർത്താടി രാഹുൽ; ന‍്യൂസിലൻഡിന് 285 റൺസ് വിജയലക്ഷ‍്യം

ഇന്ത്യക്കാർ ഇറാൻ വിടുക: കേന്ദ്ര നിർദേശം