Pinarayi vijayan, Sheikh Nahyan bin Mubarak Al Nahyan

 
Kerala

അബുദാബിയിൽ മുഖ‍്യമന്ത്രിക്ക് ഗംഭീര സ്വീകരണം; യുഎഇ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

പ്രവാസി സമൂഹത്തെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും

Jisha P.O.

അബുദാബി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അബുദാബിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. അബുദാബി കൊട്ടാരത്തിൽ വെച്ചായിരുന്നു ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്.

കൊട്ടാരത്തിൽ എത്തിയ മുഖ്യമന്ത്രിക്ക് ഔദ്യോഗിക വരവേൽപ്പ് ഒരുക്കിയിരുന്നു. മന്ത്രി സജി ചെറിയാൻ, യുഎഇയിലെ ഇന്ത്യൻ അംബാസഡൻ ഡോ.ദീപക് മിത്തൽ, ചീഫ് സെക്രട്ടറി ഡോ.ജയതിലക്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യുസഫലി തുടങ്ങിയവരും പങ്കെടുത്തു.

ശനിയാഴ്ച വൈകിട്ട് അബുദാബിയിൽ വെച്ച് പ്രവാസി സമൂഹത്തെ പിണറായി വിജയൻ അഭിസംബോധന ചെയ്യും. പുലർച്ചെയോടെ അബുദാബിയിലെത്തിയ മുഖ്യമന്ത്രിക്ക് ഗംഭീര സ്വീകരണം വിമാനത്താവളത്തിൽ ഒരുങ്ങിയിരുന്നത്.

പിൻവലിച്ച ആർഎസ്എസ് ഗണഗീതത്തിന്‍റെ വിഡിയോ വീണ്ടും പോസ്റ്റ് ചെയ്ത് ദക്ഷിണ റെയിൽവേ

വേടന് അവാർഡ് നൽകിയത് സർക്കാരിന്‍റെ പ്രത്യുപകാരം; പാട്ടുകളുടെ ഗുണം കൊണ്ടല്ലെന്ന് ആർ. ശ്രീലേഖ

'ഡൽഹി ആരോഗ‍്യത്തിന് ഹാനികരം'; പഴയ എക്സ് പോസ്റ്റ് പങ്കുവച്ച് ശശി തരൂർ

വീടിന്‍റെ ഭിത്തി ഇടിഞ്ഞു വീണ് സഹോദരങ്ങൾ മരിച്ചു

വന്ദേഭാരത് ഉദ്ഘാടനത്തിനിടെ ഗണഗീതം: കാവിവത്കരണത്തിന്‍റെ ഭാഗമെന്ന് കെ.സി. വേണുഗോപാൽ എംപി