ഹണി ഭാസ്കരൻ, രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ വെളിപ്പെടുത്തൽ നടത്തിയതിനു പിന്നാലെ സൈബർ ആക്രമണം നേരിടുന്നുവെന്ന എഴുത്തുകാരി ഹണി ഭാസ്കറിന്‍റെ പരാതിയിൽ നടപടി സ്വീകരിക്കാൻ മുഖ‍്യമന്ത്രിയുടെ ഓഫിസ് നിർദേശം നൽകി.
സംസ്ഥാന പൊലീസ് മേധാവിക്കാണ് മുഖ‍്യമന്ത്രിയുടെ ഓഫിസ് നിർദേശം നൽകിയിരിക്കുന്നത്. തനിക്കെതിരേയുണ്ടായ സൈബർ ആക്രമണത്തിൽ കേസെടുക്കണമെന്ന് ആവശ‍്യപ്പെട്ടായിരുന്നു ഹണി മുഖ‍്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയത്.