പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി; വയനാട് പുനരധിവാസം ചർച്ച ചെയ്തു 
Kerala

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി; വയനാട് പുനരധിവാസം ചർച്ച ചെയ്തു

മോദിക്ക് പിണറായി സമ്മാനിച്ചത് പദ്മനാഭ സ്വാമി വിഗ്രഹം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടിൽ ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈയുടെ പുനരധിവാസത്തെക്കുറിച്ച് ഇരുവരും ചർച്ച നടത്തിയതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കേന്ദ്രം ആവശ്യപ്പെട്ട പ്രകാരം കൂടുതൽ വിശദമായ നിവേദനവും സമർപ്പിച്ചു. പ്രധാനമന്ത്രിയായുള്ള മൂന്നാമൂഴത്തിൽ മോദിയെ ഇതാദ്യമാണു മുഖ്യമന്ത്രി ഡൽഹിയിൽ സന്ദർശിക്കുന്നത്.

മോദിക്ക് ആശംസ അറിയിച്ച മുഖ്യമന്ത്രി ശ്രീപദ്മനാഭ സ്വാമിയുടെ അനന്തശയന വിഗ്രഹ മാതൃക സമ്മാനമായി നൽകി. വയനാട് ദുരന്തത്തിന്‍റെ മൂലകാരണം കാലാവസ്ഥ വ്യതിയാനമാണെന്നു മുഖ്യമന്ത്രി കഴിഞ്ഞ 17ന് പറഞ്ഞിരുന്നു. ദുരന്തബാധിത മേഖലകൾ സന്ദർശിച്ച പ്രധാനമന്ത്രി എല്ലാ സഹായവും ഉറപ്പു നൽകിയിരുന്നു. സംസ്ഥാന സർക്കാരിനോട് വിശദമായ നിവേദനം നൽകാനും ആവശ്യപ്പെട്ടിരുന്നു.

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി

ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്

4 ജനറൽ സെക്രട്ടറിമാർ; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ‍്യാപിച്ചു