പിണറായി വിജയൻ

 
Kerala

ഭരണത്തുടർച്ചക്കായി ജനം ഒറ്റക്കെട്ടായി അണിനിരക്കുന്നു, വികസനവും ജനക്ഷേമവുമാണ് ലക്ഷ്യം: പിണറായി വിജയൻ

യുഡിഎഫ് കാലത്ത് 18 മാസം പെൻഷൻ മുടങ്ങിയെന്നും ആരോ​ഗ്യ വിദ്യാഭ്യാസ രം​ഗങ്ങൾ യുഡിഎഫ് കാലത്ത് തകർന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി

Namitha Mohanan

തിരുവനന്തപുരം: ഭരണത്തുടർച്ചക്കായി ജനം ഒറ്റക്കെട്ടായി അണിനിരക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ പുരോ​ഗതിയുടെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് വികസനവും ജനക്ഷേമവുമാണ് എൽഡിഎഫ് ലക്ഷ്യംവെക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

യുഡിഎഫ് ഭരണ കാലത്തെയും മുഖ്യമന്ത്രി വിമർശിച്ചു. യുഡിഎഫ് കാലത്ത് 18 മാസം പെൻഷൻ മുടങ്ങിയെന്നും ആരോ​ഗ്യ വിദ്യാഭ്യാസ രം​ഗങ്ങൾ യുഡിഎഫ് കാലത്ത് തകർന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രകടന പത്രിക ചവറ്റുകൊട്ടയിലെറിയുന്ന സംസ്കാരം ഇന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വർ​ഗീയതയെ കൂട്ട് പിടിച്ച് പ്രതിപക്ഷം അസത്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും ഡീല്‍ ആരോപണം കോണ്‍ഗ്രസിന്‍റെ മുന്‍കൂര്‍ ജാമ്യമെടുക്കലെന്ന് പിണറായി വിജയന്‍ പറയുന്നു. യുഡിഎഫ് ഭരണത്തിന്‍റെ ആ ഇരുണ്ട കാലത്ത് നിന്നും ഇടത് സർക്കാരാണ് കേരളത്തെ പുനർ നിർമിക്കാൻ ശ്രമിച്ചതെന്നും വലതുപക്ഷ സംസ്കാരം കേരളത്തിന് അന്യമാണെന്നും പിണറായി പറഞ്ഞു.

ചീട്ട് കൊട്ടാരം പോലെ തകർന്ന് സൺറൈസേഴ്‌സ്; വമ്പൻ ജയവുമായി ഗുജറാത്ത് ടൈറ്റൻസ്

തമിഴക വെട്രി കഴകത്തിന് പിന്തുണ: മന്നാർഗുഡി എംഎൽഎ എസ്. കാമരാജിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

'65 ദിവസത്തേക്കുള്ള ക്രൂഡ് ഓയിലും 45 ദിവസത്തേക്കുള്ള എൽപിജി ശേഖരവുമുണ്ട്': ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി

വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി വിജയ്

മലപ്പുറത്ത് ഇടിമിന്നലേറ്റ് 4 പേർ മരിച്ചു; 3 പേർക്ക് പരുക്ക്