Kerala

ലൈഫ് മിഷൻ കോഴക്കേസ്; സിഎം രവീന്ദ്രൻ ഇഡി ഓഫീസിൽ ഹാജരായി

കേസിലെ രണ്ടാം ഘട്ട ചോദ്യം ചെയ്യലിന്‍റെ ഭാഗമായി ഫെബ്രുവരി 27 ന് ഇഡി ഓഫീസിൽ ഹാജരാവാനാണ് രവീന്ദ്രനോട് ഇഡി ആവശ്യപ്പെട്ടിരുന്നതെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല

കൊച്ചി: ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായി. കേസിലെ രണ്ടാം ഘട്ട ചോദ്യം ചെയ്യലിന്‍റെ ഭാഗമായി ഫെബ്രുവരി 27 ന് ഹാജരാവാനാണ് രവീന്ദ്രനോട് ഇഡി ആവശ്യപ്പെട്ടിരുന്നതെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല.

പിന്നീട് ഇന്ന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ഇഡി വീണ്ടും രവീന്ദ്രന് കത്തയക്കുകയായിരുന്നു. ഇന്നു വീണ്ടും ഹാജരായില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് കടക്കാനാണ് ഇഡിക്ക് നിയമോപദേശം ലഭിച്ചിരുന്നത്.

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം

ബിഹാറിനെ കുറ്റകൃത‍്യങ്ങളുടെ തലസ്ഥാനമാക്കി ബിജെപിയും നിതീഷും മാറ്റിയെന്ന് രാഹുൽ ഗാന്ധി

തൃശൂരിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു

തിരുവനന്തപുരത്ത് ഗർഭിണിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു