ഇഡി
ഇഡി 
Kerala

മാസപ്പടി കേസ്: ശശിധരൻ കർത്ത ഇഡിക്കു മുന്നിൽ ഹാജരായില്ല

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയും പ്രതിയായ മാസപ്പടി കേസിൽ കരിമണൽ കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടെയ്ൽസ് ലിമിറ്റഡിലെ (സിഎംആർഎൽ) മൂന്ന് ഉദ്യോഗസ്ഥർ എൻഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരായി. എന്നാൽ കമ്പനി എംഡി ശശിധരൻ കർത്ത ഹാജരായില്ല.

ചീഫ് ഫിനാൻസ് ഓഫിസറും ഐടി മാനെജരും സീനിയർ ഐടി ഓഫിസറുമാണ് ഇന്നലെ ഇഡിക്ക് മുന്നിൽ എത്തിയത്. കരിമണൽ കമ്പനിയായ സിഎംആർഎല്ലിന്‍റെ എംഡി ശശിധരൻ കർത്ത അടക്കം നാലു പേർക്കാണ് ഇന്നലെ ഹാജരാകാൻ എൻഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയത്.

സിഎംആർഎൽ കമ്പനിയും വീണ വിജയന്‍റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയും തമ്മിൽ ഉണ്ടാക്കിയ സാമ്പത്തിക ഇടപാടിന്‍റെ രേഖകളും പണം കൈമാറിയ ഇൻവോയ്സുകളും ലെഡ്ജർ അക്കൗണ്ടും ഹാജരാക്കാനും ഇഡി നിർദേശിച്ചിട്ടുണ്ട്. ഈ മാസം എട്ടിന് ഹാജരാകാനാണ് നേരത്തെ ആവശ്യപ്പെട്ടതെങ്കിലും ഇവർ ഹാജരായിരുന്നില്ല.

ഇഡി നടപടികൾ സ്റ്റേ ചെയ്യണം എന്ന സിഎംആർഎല്ലിന്‍റെ ഹർജി ഹൈക്കോടതിയും തള്ളിയിരുന്നു. എക്സലോജിക് യാതൊരു സേവനവും നൽകാതെ സിഎംആർഎല്ലിൽ നിന്ന് 1.72 കോടി രൂപ കൈപ്പറ്റി എന്നാണ് കണ്ടെത്തൽ. വീണ വിജയന് ഉടൻ നോട്ടീസ് നൽകാനാണ് ഇഡിയുടെ നീക്കം.

വിദേശയാത്ര നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രിയും കുടുംബവും തിരിച്ചെത്തി

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

കോഴിക്കോട് 13 കാരിയുടെ മരണം; വെസ്റ്റ്നൈലെന്ന് സംശയം

തീവ്രമഴ മുന്നറിയിപ്പ്: 9 ഇടങ്ങളിൽ യെലോ, 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ രാഹുലിന് ജർമ്മൻ പൗരത്വമില്ലെന്ന് സ്ഥിരീകരണം; റെഡ് കോർണർ നോട്ടീസ് ഇറക്കുന്നതും പരിഗണനയിൽ