kochi metro 
Kerala

വോട്ടഭ്യർഥിച്ച് ജില്ലാ കളക്ടർ കൊച്ചി മെട്രോയിൽ

ഏപ്രിൽ 26ന് എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന അഭ്യർത്ഥനയുമായി ആലുവ മെട്രൊ സ്റ്റേഷനിലെ കടകളിലും ജില്ലാ കളക്ടർ സന്ദർശിച്ചു

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്ന അഭ്യർഥനയുമായി ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് കൊച്ചി മെട്രോയിൽ യാത്ര ചെയ്തു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷൻ മുതൽ ആലുവ വരെയും തിരികെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം വരെയും മെട്രോ ട്രെയിനിൽ സഞ്ചരിച്ച് യാത്രക്കാരായ വോട്ടർമാരോട് ജില്ലാ കളക്ടർ വോട്ടഭ്യർഥിച്ചു.

ഏപ്രിൽ 26ന് എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന അഭ്യർത്ഥനയുമായി ആലുവ മെട്രൊ സ്റ്റേഷനിലെ കടകളിലും ജില്ലാ കളക്ടർ സന്ദർശിച്ചു. ജില്ലയിൽ പരമാവധി വോട്ടിംഗ് പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ വോട്ടർ ബോധവത്കരണ പ്രവർത്തനങ്ങളാണ് സ്വീപ്പ് നടത്തിവരുന്നത്.

കൊച്ചി മെട്രോ എം.ഡി ലോക്നാഥ് ബെഹ്റ, അസിസ്റ്റൻ്റ് കളക്ടറും സ്വീപ്പ് നോഡൽ ഓഫീസറുമായ നിഷാന്ത് സിഹാര, സ്വീപ്പ് അസിസ്റ്റൻ്റ് നോഡൽ ഓഫീസർ ജോസഫ് ആന്റണി ഹെർട്ടിസ്, സ്വീപ്പ് - എറണാകുളം കോഓഡിനേറ്റർമാരായ കെ.ജി വിനോജ്, സി. രശ്മി, എം.പി പാർവതി തുടങ്ങിയവർ മെട്രോ യാത്രയിൽ പങ്കെടുത്തു.

ട്രാക്റ്ററിൽ സന്നിധാനത്തെത്തി, അജിത് കുമാർ വിവാദത്തിൽ

''വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ല''; ഗവർണർ നടത്തിയത് നിയമവിരുദ്ധ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു

ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

സിമി നിരോധനത്തിനെതിരായ ഹർജി തള്ളി

ജയലളിതയുടെയും എംജിആറിന്‍റെയും മകളാണെന്നവകാശപ്പെട്ട തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ