വൈഷ്ണവ് 
Kerala

പള്ളിക്കലിൽ ആറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

ഇന്ന് വൈകുന്നേരം 5.30നാണ് സംഭവം

തിരുവനന്തപുരം: പള്ളിക്കലിൽ ആറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. കല്ലമ്പലം നാവായിക്കുളം സ്വദേശി വൈഷ്ണവ് (19)ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ വൈഷ്ണവ് ഒഴുക്കിൽപ്പെടുകയായിരുന്നു.

ഇന്ന് വൈകുന്നേരം 5.30നാണ് സംഭവം . ഒഴുക്കിൽ മുങ്ങിപ്പോയ വൈഷ്ണവിനെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുകൾ കരയ്ക്കെത്തിച്ചു. തുടർന്ന് പാരിപ്പള്ളിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അഞ്ചൽ സെൻറ് ജോൺസിൽ രണ്ടാംവർഷ ഡിഗ്രി വിദ്യാർഥിയാണ് മരണപ്പെട്ട വൈഷ്ണവ്.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്