വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്‍റെ വില വീണ്ടും കൂട്ടി gas cylinder - file
Kerala

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്‍റെ വില വീണ്ടും കൂട്ടി

4 മാസത്തിനിടെ 157.50 രൂപയാണ് കൂടിയത്.

ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്‍റെ വില വീണ്ടും കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 61 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

ഇതോടെ പുതുക്കിയ വില അനുസരിച്ച് കൊച്ചിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വില 1810.50 രൂപയായി. നേരത്തെ 1749 രൂപയായിരുന്നു വില. ഡല്‍ഹി (1802 രൂപ), മുംബൈ (1754 രൂപ), കൊല്‍ക്കത്ത (1911 രൂപ), ചെന്നൈ (1964.50 രൂപ) എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.

കഴിഞ്ഞമാസം വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയില്‍ 50 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. സെപ്റ്റംബറില്‍ 39 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 4 മാസത്തിനിടെ 157.50 രൂപയാണ് കൂടിയത്.

ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

കസ്റ്റഡി മർദനം; പ്രതികളായ പൊലീസുകാരെ പുറത്താക്കണമെന്ന് ആവശ‍്യപ്പെട്ട് വി.ഡി. സതീശൻ മുഖ‍്യമന്ത്രിക്ക് കത്തയച്ചു

പത്തനംതിട്ടയിൽ തെരുവുനായ ആക്രമണം; 11 പേർക്ക് കടിയേറ്റു

വീടിന്‍റെ ജനൽ തകർത്ത് അകത്ത് കയറി മോഷണം; പ്രതി അറസ്റ്റിൽ

ഏഷ‍്യ കപ്പ്: യുഎഇ ടീമിൽ മലയാളി ഉൾപ്പെടെ 7 ഇന്ത്യൻ വംശജർ