.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
പത്തനംതിട്ടയിൽ വീട്ടമ്മയുടെ തല പതിനേഴുകാരി അടിച്ചു പൊട്ടിച്ചെന്ന് പരാതി
പത്തനംതിട്ട: മൈലാടുപാറയിൽ വീട്ടമ്മയെ പെൺകുട്ടി ആക്രമിച്ചെന്ന് പരാതി. പൈപ്പിൽ നിന്ന് വെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ വീട്ടമ്മയുടെ തലയടിച്ചു പൊട്ടിച്ചെന്നാണ് പരാതി. രമ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
വെള്ളം പിടിക്കുന്നതിനിടയിൽ പെൺകുട്ടി ബക്കറ്റ് എടുത്തുമാറ്റി ആക്രമിച്ചുവെന്ന് വീട്ടമ്മ പറയുന്നു. വെളളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം ഉണ്ടായത്. പൊതു ടാപ്പിന്‍റെ സമീപത്ത് വച്ചാണ് സംഭവം ഉണ്ടായത്. തർക്കത്തിനിടെ രമയുടെ തലയിൽ അടിയേൽക്കുകയായിരുന്നു.
തലയ്ക്ക് മൂന്ന് സ്റ്റിച്ചുകൾ ഉണ്ട്. നിലവിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് രമ. മുൻപും പെൺകുട്ടിയിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് രമ പറയുന്നു. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.