കുട്ടമ്പുഴ വനമേഖലയിൽ 3 സ്ത്രീകളെ കാണാതായതായി പരാതി  
Kerala

കുട്ടമ്പുഴ വനമേഖലയിൽ 3 സ്ത്രീകളെ കാണാതായതായി പരാതി

ബുധനാഴ്ച മുതൽ കാണാതായ പശുവിനെ തിരക്കിയാണ് വ്യാഴാഴ്ച ഉച്ചയോടെ മൂവരും കാടിനുള്ളിലേക്ക് പോയത്

Namitha Mohanan

കോതമംഗലം: കുട്ടമ്പുഴ അട്ടിക്കളം വനമേഖലയിൽ 3 സ്ത്രീകളെ കാണാതായതായി പരാതി. മാളോക്കുടി മായാ ജയൻ. കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോൻ , പുത്തൻപുര ഡാർളി സ്റ്റീഫൻ എന്നിവരെയാണ് കാണാതായത്.

ബുധനാഴ്ച മുതൽ കാണാതായ പശുവിനെ തിരക്കിയാണ് വ്യാഴാഴ്ച ഉച്ചയോടെ മൂവരും കാടിനുള്ളിലേക്ക് പോയത്. 5 മണി വരെ ഇവരുടെ ഫോൺ റേഞ്ചിൽ ഉണ്ടായിരുന്നതായാണ് വീട്ടുകാർ പറയുന്നത്. വനപലകരും, പോലീസും,ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് സ്ഥലത്ത് തിരച്ചിൽ നടത്തുകയാണ്.

ശബരിമല സ്വർണക്കൊള്ള; തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ മിനുട്ട്സ് ബുക്ക് പിടിച്ചെടുക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

"ബിഹാറിൽ എൻഡിഎ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തും"; നിലവിലെ സാഹചര‍്യം അനുകൂലമെന്ന് ദിയാ കുമാരി

ശബരിമല ദർശനം; രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിലെത്തി

ബാലരാമപുരത്ത് 2 വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസ്; കുറ്റപത്രം സമർപ്പിച്ചു

50 ഓവറും സ്പിൻ; ചരിത്രം സൃഷ്ടിച്ച് വിൻഡീസ്