കെ.എസ്. അനിൽകുമാർ

 
Kerala

കെ.എസ്. അനിൽകുമാറിന്‍റെ രജിസ്ട്രാർ നിയമനം ചട്ട വിരുദ്ധം; ഗവർണർക്ക് പരാതി

സേവ് യൂണിവേഴ്സിറ്റി ഫോറമാണ് ഗവർണർക്ക് പരാതി നൽകിയത്

തിരുവനന്തപുരം: കെ.എസ്. അനിൽകുമാറിന്‍റെ രജിസ്ട്രാർ നിയമനം ചോദ‍്യം ചെയ്ത് സേവ് യൂണിവേഴ്സിറ്റി ഫോറം ഗവർണർക്ക് പരാതി നൽകി. രജിസ്ട്രാർ പദവിയിൽ നിന്നും അനിൽകുമാറിനെ ഉടനെ നീക്കം ചെയ്യണമെന്നാണ് പരാതിയിൽ ഉന്നയിക്കുന്നത്.

അനിൽകുമാറിന്‍റെ നിയമനം യൂണിവേഴ്സിറ്റി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ഡെപ‍്യൂട്ടേഷൻ വ‍്യവസ്ഥയിലാണ് അദ്ദേഹം തുടരുന്നതെന്നും പരാതിയിൽ പറ‍യുന്നു.

എന്നാൽ പരാതിയിൽ കഴമ്പില്ലെന്നാണ് യൂണിവേഴ്സിറ്റി വ‍്യക്തമാക്കുന്നത്. അനിൽകുമാറിന്‍റെ നിയമനം നേരിട്ടാണെന്നും ഡെപ‍്യൂട്ടേഷൻ വ‍്യവസ്ഥയിലല്ലെന്നും യൂണിവേഴ്സിറ്റി പറഞ്ഞു.

ട്രാക്റ്ററിൽ സന്നിധാനത്തെത്തി, അജിത് കുമാർ വിവാദത്തിൽ

''വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ല''; ഗവർണർ നടത്തിയത് നിയമവിരുദ്ധ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു

ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

സിമി നിരോധനത്തിനെതിരായ ഹർജി തള്ളി

ജയലളിതയുടെയും എംജിആറിന്‍റെയും മകളാണെന്നവകാശപ്പെട്ട തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ