രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കുരുക്ക്

 
Kerala

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കുരുക്ക്; പരാതിക്കാരുടെ ഭർത്താവ് രംഗത്ത്

മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി

Jisha P.O.

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരേ വീണ്ടും പരാതി. പരാതിക്കാരിയുടെ ഭർത്താവാണ് രംഗത്തെത്തിയിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ തന്‍റെ കുടുംബ ജീവിതം തകർത്തെന്നാണ് പരാതിക്കാരിയുടെ ഭർത്താവിന്‍റെ ആരോപണം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.

രാഹുലിനെതിരേ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിക്കാരിയുടെ ഭർത്താവ് ആവശ്യപ്പെടുന്നത്.

തന്‍റെ അസാന്നിധ്യം അവസരമാക്കി രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരിയെ വശീകരിക്കുകയാരുന്നെന്ന് പരാതിയിൽ പറയുന്നു. തനിക്ക് വലിയ മാനനഷ്ടം ഉണ്ടായി. വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുൽ തന്‍റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു. ഞങ്ങൾ തമ്മിലുള്ള പ്രശ്നം തീർക്കാനാണ് ശ്രമിച്ചതെന്നായിരുന്നു രാഹുലിന്‍റെ വാദം. എന്നാൽ, പ്രശ്നം പരിഹരിക്കാൻ ആയിരുന്നെങ്കിൽ എന്തുകൊണ്ട് തന്നെ ബന്ധപ്പെട്ടില്ലെന്നും ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു.

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം; കോഴിക്കോട് സ്വദേശി മരിച്ചു

ക്രിസ്മസ് പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞു; ആറ്റിങ്ങലിൽ സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി 15കാരി, ഗുരുതര പരിക്ക്

ആന്‍റണി രാജു അയോഗ്യൻ; നിയമസഭ സെക്രട്ടറി വിജ്ഞാപനം ഇറക്കി

കോൺഗ്രസിൽ നിന്ന് അകന്ന് പോയിട്ടില്ല; ചില വാക്കുകൾ അടർത്തിയെടുത്ത് വിവാദമാക്കുന്നുവെന്ന് ശശി തരൂർ

"വൃത്തികെട്ട മാധ്യമപ്രവർത്തനമാണ് കേരളത്തിലേത്!'' ഒരു അതൃപ്തിയുമില്ലെന്ന് ശ്രീലേഖ