സോമൻ

 
Kerala

പുഴുവരിച്ച മൃതദേഹത്തിൽ നിന്ന് അണുബാധയേറ്റു; ചികിത്സയ്ക്ക് പണമില്ലാതെ പൊലീസിന്‍റെ സഹായി

ഇലന്തൂർ നരബലിക്കേസിൽ മൃതദേഹങ്ങൾ പുറത്തെടുക്കാൻ സഹായിച്ചതും സോമനാണ്.

MV Desk

പത്തനംതിട്ട: മൃതദേഹത്തിൽ നിന്ന് അണുബാധയേറ്റതിനെ തുടർന്ന് പൊലീസിന്‍റെ സഹായിയായിരുന്ന തിരുവല്ല സ്വദേശി സോമൻ ദുരിതത്തിൽ. കടുത്ത അണുബാധയെത്തുടർന്ന് നാലു തവണയാണ് സോമന് ശസ്ത്രക്രിയ നടത്തിയത്. ചികിത്സയ്ക്ക് പണില്ലാതെ ബുദ്ധിമുട്ടിലാണ് കുടുംബം. ദിവസങ്ങളും മാസങ്ങളും പഴക്കമുള്ള മൃതദേഹങ്ങൾ പുറത്തെടുക്കാൻ പൊലീസിനെ സഹായിച്ചിരുന്നവരിൽ ഒരാളാണ് സോമനും.

ഇലന്തൂർ നരബലിക്കേസിൽ മൃതദേഹങ്ങൾ പുറത്തെടുക്കാൻ സഹായിച്ചതും സോമനാണ്. ജൂണിൽ പത്തനംതിട്ട ചന്ദപ്പള്ളിയിൽ നിന്ന് പുഴുവരിച്ച മൃതദേഹം പുറത്തെടുക്കുന്നതിനിടെ സോമന്‍റെ കാലിൽ മുള്ള് തറച്ചിരുന്നു. ആ മുറിവിലൂടെയാണ് അണുബാധയുണ്ടായത്.

പൊലീസുകാർ ഉൾപ്പെടെ സമാഹരിച്ച് നൽകിയ പണം കൊണ്ടാണഅ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയത്. തുടർ ചികിത്സയ്ക്കായുള്ള പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് കുടുംബം.

നായകൻ പടിയിറങ്ങി; ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

കാലവർഷം 3 മാസം പിന്നിടുമ്പോൾ‌ കേരളത്തിൽ 22% മഴക്കുറവ്

സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; വിട്ടുവീഴ്ചയില്ലാതെ സിപിഐ

"പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ല, തുല്യതയോടെ മുന്നോട്ട് നടക്കാനാണ് കാലം നമ്മളെ പ്രാപ്തരാക്കിയത്"