കെ.വി. അബ്‌ദുൾ ഖാദർ 
Kerala

സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയായി കെ.വി. അബ്‌ദുൾ ഖാദർ

ജില്ലാ കമ്മിറ്റിയിൽ 10 പേർ പുതുമുഖങ്ങളാണ്

Aswin AM

തൃശൂർ: സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയായി കെ.വി. അബ്ദുൾ ഖാദറിനെ തെരഞ്ഞെടുത്തു. കുന്നംകുളത്ത് ചേർന്ന ജില്ലാ സമ്മേളനത്തിലാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. 2006 മുതൽ 2021 വരെ ഗുരുവായൂർ എംഎൽഎയായിരുന്നു അബ്ദുൾ ഖാദർ.

1991 മുതൽ സിപിഎം ചാവക്കാട് ഏരിയാ കമ്മിറ്റി അംഗമാണ്. കൂടാതെ പ്രവാസി സംഘം ജനറൽ സെക്രട്ടറിയും പ്രവാസി ക്ഷേമബോർഡ് ചെയർമാനുമാണ്. ജില്ലാ കമ്മിറ്റിയിൽ 10 പേർ പുതുമുഖങ്ങളാണ്. മുതിർന്ന നേതാക്കളായ പി.ആർ. വർഗീസ്, ബി.ഡി. ദേവസി, മുരളി പെരുനെല്ലി, എം.എം. വർഗീസ് എന്നിവർ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവായി.

കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരേ പാർലമെന്‍റ് മാർച്ച് നടത്താനൊരുങ്ങി സിഐടിയു

'മലയാളത്തിന്‍റെ സ്വാതി തിരുനാൾ'; കന്നഡ നടൻ അനന്ത് നാഗിന് ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം

മുഖ്യമന്ത്രിക്കെതിരേ രണ്ടാം വിവാഹ ആരോപണം: ആന്‍റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു, ഗൂഢാലോചന നടന്നെന്ന് എഫ്ഐആർ

ആദിവാസി സ്കൂളുകളെ സർക്കാരുകൾ അവഗണിക്കുന്നു; പുതിയ ക‍്യാംപെയിനുമായി സിജെപി

യുപിഐ പേയ്മെന്‍റിന് ഫീസ്: സർക്കാർ തീരുമാനം മാറില്ല