വി.ഡി. സതീശൻ

 
Kerala

സ്വകാര‍്യ ആവശ‍്യത്തിന് ഹെലികോപ്റ്റർ ഉപയോഗിച്ചു; മുഖ‍്യമന്ത്രിക്കെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ

സിപിഎം നേതാക്കളായ എം.ബി. രാജേഷും വി. ശിവൻകുട്ടിയുമാണ് വിമർശനം നടത്തിയത്

Aswin AM

തിരുവനന്തപുരം: മുഖ‍്യമന്ത്രി വി.ഡി. സതീശനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ. ചികിത്സയിൽ കഴിയുന്ന ഭാര‍്യാപിതാവിനെ കാണാൻ സർക്കാർ ഹെലികോപ്റ്റർ ഉപയോഗിച്ചുവെന്നാണ് പ്രധാന വിമർശനം. സിപിഎം നേതാക്കളായ എം.ബി. രാജേഷും വി. ശിവൻകുട്ടിയുമാണ് വിമർശനം നടത്തിയത്. വ‍്യക്തിപരമായ ആവശ‍്യത്തിന് രണ്ടു തവണ മുഖ‍്യമന്ത്രി ഹെലികോപ്റ്റർ ഉപയോഗിച്ചുവെന്ന് എം.ബി. രാജേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.

എന്നാൽ മുഖ‍്യമന്ത്രി ഹെലികോപ്റ്ററിൽ യൂ ടേൺ അടിച്ചുവെന്നായിരുന്നു വി. ശിവൻകുട്ടി പ്രതികരിച്ചത്. പ്രതിപക്ഷത്തിരിക്കുമ്പോൾ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തതിനെ ദുർവ‍്യയമെന്ന് വിളിച്ച് എതിർത്ത വി.ഡി. സതീശൻ ഭരണത്തിലെത്തിയപ്പോൾ നിലപാട് മാറ്റിയെന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.

ന‍്യൂമോണിയ ബാധിച്ചതിനെത്തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര‍്യാപിതാവിനെ കാണാൻ വേണ്ടിയാണ് മുഖ‍്യമന്ത്രി തിരുവനന്തപുരത്ത് നിന്നും ഹെലികോപ്റ്റർ യാത്ര നടത്തിയത്. പക്ഷേ കാലാവസ്ഥ മോശമായതിനെത്തുടർന്ന് ഹെലികോപ്റ്റർ തിരികെ ഇറക്കുകയും പിന്നീട് വീണ്ടും യാത്ര തുടരുകയായിരുന്നു.

'ബോഡി ലൈൻ' കെണിക്ക് ബൗണ്ടറികളിലൂടെ മറുപടി, കടം വീട്ടി സഞ്ജു, പിന്തുണച്ച് അഭിഷേക്; പരമ്പര ഉറപ്പിച്ച് ഇന്ത‍്യ

റദ്ദാക്കിയ വൈദ‍്യുതി കരാറുകൾ പുനസ്ഥാപിക്കണം; സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

കൊവിഡ്, നിപ നിയന്ത്രണം: കേരളത്തിന് ഒഡീശയുടെ പ്രശംസ

വോട്ടർ പട്ടികയിലെ പേരിൽ അവ‍്യക്തത; സിപിഐ നേതാവ് ആനി രാജയ്ക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

''കേന്ദ്രവും ബിജെപിയും പ്രത‍്യയശാസ്ത്രപരമായി കമ്മ‍്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കുന്നു''; പിണറായി വിജയൻ