10 വർഷം മുൻപ് യുവാക്കളായിരുന്നവർ വീണ്ടും മത്സരിക്കാനൊരുങ്ങുന്നു; സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ വിമർശനം

 
Kerala

10 വർഷം മുൻപ് യുവാക്കളായിരുന്നവർ വീണ്ടും മത്സരിക്കാനൊരുങ്ങുന്നു; സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ വിമർശനം

സ്ഥാനാർഥി പട്ടികയിൽ യുവാൾക്കൾക്ക് പ്രാതിനിധ‍്യം നൽകിയില്ലെന്നതാണ് പ്രധാന വിമർശനം

Aswin AM

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടികയെ ചൊല്ലി സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ വിമർശനം. യുവാൾക്കൾക്ക് പ്രാതിനിധ‍്യം നൽകിയില്ലെന്നും 10 വർഷങ്ങൾക്ക് മുൻപ് യുവാക്കളായിരുന്നവർ വീണ്ടും മത്സരിക്കാനൊരുങ്ങുന്നുവെന്നും കമ്മിറ്റിയിൽ ചോദ‍്യങ്ങൾ ഉയർന്നു.

കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട് ഇടതുപക്ഷത്തേക്ക് ചേക്കേറിയ പി. സരിൻ പാലക്കാട് സിപിഎം സ്ഥാനാർഥിയാവുമെന്ന് നേരത്തെ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു.

കോൺഗ്രസ് സ്ഥാനാർഥി പ്രഖ‍്യാപനത്തിനു ശേഷമായിരിക്കും സരിനെ മത്സരിപ്പിക്കുന്ന കാര‍്യത്തിൽ അന്തിമ തീരുമാനമെടുക്കുക. നെന്മാറയിൽ കെ. പ്രേമനും ആലത്തൂരിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.എ. ശശിയും മത്സരിക്കുമെന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം.

"ആദ‍്യം കീഴടങ്ങൂ, എന്നിട്ടാവാം ചർച്ച": ഡോണൾഡ് ട്രംപ്

ഇസ്രയേൽ- ഇറാൻ സംഘർഷം: ചില രാജ‍്യങ്ങൾ മധ‍്യസ്ഥതയ്ക്കുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് ഇറാൻ പ്രസിഡന്‍റ്

നിയമസഭാ തെരഞ്ഞെടുപ്പ്: എലത്തൂർ‌ സീറ്റ് എൻസിപിക്ക്, സിപിഎം ജില്ലാ കമ്മിറ്റിയിൽ തീരുമാനം

തൃശൂരിൽ കോൺഗ്രസ് നേതാവ് ബിജെപിയിൽ‌ ചേർന്നു

ഹിസ്ബുള്ള ശക്തികേന്ദ്രങ്ങൾ കടന്നാക്രമിച്ച് വീണ്ടും ഇസ്രയേൽ