വിപിൻ രാജ്
കണ്ണൂർ: കഴിഞ്ഞ ദിവസം പിണറായിയിലെ വെണ്ടുട്ടായി കനാൽ കരയിലുണ്ടായ അപകടം ബോംബ് സ്ഫോടനമല്ലെന്ന് പൊലീസ്. പടക്കമാണ് പൊട്ടിയതെന്ന് പൊലീസ് എഫ്ഐആറിൽ പറയുന്നു. സ്ഫോടക വസ്തു അശ്രദ്ധമായി കൈകാര‍്യം ചെയ്തതിനുള്ള വകുപ്പാണ് സിപിഎം പ്രവർത്തകനായ വിപിൻ രാജിനെതിരേ ചുമത്തിയിരിക്കുന്നത്.
സംഭവത്തിനിടെ പരുക്കേറ്റ വിപിൻ രാജിനെ കഴിഞ്ഞ ദിവസം തന്നെ കണ്ണൂരിലെ സ്വകാര‍്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഓലപ്പടക്കമാണ് പൊട്ടിയതെന്നാണ് സിപിഎമ്മിന്‍റെ വിശദീകരണം.