തിരുവനന്തപുരത്ത് സിപിഎം പ്രവർത്തകർ ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കുന്നു (ഫയൽ ചിത്രം)

 
Kerala

ഇഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകർക്ക് ജാമ‍്യമില്ല

തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയുടെതാണ് നടപടി

Aswin AM

തിരുവനന്തപുരം: മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകൾ വീണ വിജ‍യന്‍റെ വീട്ടിൽ റെയ്ഡ് നടത്തിയതിനു പിന്നാലെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് (ഇഡി) ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളായ 10 സിപിഎം പ്രവർത്തകരുടെ ജാമ‍്യാപേക്ഷ തള്ളി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയുടെതാണ് നടപടി.

ആക്രമണ ദൃശ‍്യങ്ങൾ പരിശോധിച്ച ശേഷമാണ് കോടതി നടപടി സ്വീകരിച്ചത്. ദൃശ‍്യങ്ങൾ പരിശോധിക്കണമെന്ന് സ്പെഷ‍്യൽ പ്രോസിക‍്യൂട്ടർ ആവശ‍്യം ഉന്നയിച്ചതിനെത്തുടർന്നാണ് കോടതി ദൃശ‍്യങ്ങൾ പരിശോധിച്ചത്.

ഇക്കഴിഞ്ഞ മേയ് 27നായിരുന്നു ഇഡി 8 മണിക്കൂറോളം നീണ്ടു നിന്ന മിന്നൽ പരിശോധന നടത്തിയത്. റെയ്ഡ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇഡി ഉദ‍്യോഗസ്ഥരെ കല്ലുകൾ, ഇഷ്ടികകൾ, മരക്കഷ്ണങ്ങൾ എന്നിവ ഉപയോഗിച്ച് സിപിഎം പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.

നനഞ്ഞ് കുതിർന്ന് ഉത്രാടപ്പാച്ചിൽ; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഓണാഘോഷത്തിന് ആംബുലൻസ്; സ്കൂളിനെതിരേ പരാതി

സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; മാധ‍്യമപ്രവർത്തകൻ തരുൺ തേജ്‌പാൽ രണ്ടാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

ബിപിഎസ്‌സി പരീക്ഷ റദ്ദാക്കണമെന്ന് ആവശ‍്യപ്പെട്ട് ബിഹാറിൽ വിദ‍്യാർഥികളുടെ മാർച്ച്; പൊലീസുമായി ഏറ്റുമുട്ടി, സംഘർഷം

4 ദിവസം ബാങ്ക് പണിമുടക്ക്, 9 ദിവസം അടഞ്ഞു കിടക്കും; അവധി കൂട്ടിയില്ലെങ്കിൽ അനിശ്ചിതകാല സമരം