Geethu Krishnan 
Kerala

പൊലീസ് സ്റ്റേഷനില്‍ സിപിഒ ജീവനൊടുക്കിയ നിലയിൽ

തൃശൂര്‍ ടൗണ്‍ വെസ്റ്റ് സ്റ്റേഷനിലെ ഓഫിസര്‍ കണ്ണൂര്‍ മുഖത്തല കുറുമണ്ണ ഗീതു നിവാസില്‍ ഗീതു കൃഷ്ണന്‍ (34) ആണ് മരിച്ചത്

തൃശൂര്‍: പൊലീസ് സ്റ്റേഷനില്‍ സിവിൽ പൊലീസ് ഓഫിസറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തൃശൂര്‍ ടൗണ്‍ വെസ്റ്റ് സ്റ്റേഷനിലെ ഓഫിസര്‍ കണ്ണൂര്‍ മുഖത്തല കുറുമണ്ണ ഗീതു നിവാസില്‍ ഗീതു കൃഷ്ണന്‍ (34) ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെ 7.15ഓടെയാണ് വിശ്രമ മുറിയില്‍ മൃതദേഹം കണ്ടെത്തിയത്. 2017ല്‍ പാലക്കാട് കെഎപി രണ്ടാം ബറ്റാലിയനിലാണ് ജോലിയില്‍ പ്രവേശിച്ചത്. 2019 മേയില്‍ തൃശൂരിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിനെത്തുടര്‍ന്ന് എആര്‍ ക്യാംപിലും 2022 ജൂലൈ 21 മുതല്‍ തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനിലും ജോലി ചെയ്യുകയായിരുന്നു.

ഇദ്ദേഹം ഏറെ നാളായി വീട്ടിലേക്ക് പോയിട്ടില്ലെന്നും സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും പറയുന്നു.

അസ്വാഭാവിക മരണത്തിന് വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മൃതദേഹം തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി, പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം പൊലീസ് സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന് വെച്ചു. മൃതദേഹം പിന്നീട് ബന്ധുക്കള്‍ സ്വദേശത്തേക്ക് കൊണ്ടുപോയി.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം