Kerala

സ്വപ്നക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം: സ്വർണകടുത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ വിജേഷ് പിള്ള നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. വിജേഷ് പിള്ള കണ്ണൂർ സ്വദേശിയായതുകൊണ്ട് തന്നെ കണ്ണൂർ യൂണിറ്റിനാണ് അന്വേഷണ ചുമതല.

സ്വർണകടത്തു കേസിൽ ഒത്തുതീർപ്പിനായി ഇടനിലക്കാരനായി എത്തി വിജേഷ് 30 കോടി രൂപ വാഗ്ദാനം ചെയ്തു എന്ന് കഴിഞ്ഞ ദിവസം സ്വപ്ന ഫെയ്സ് ബുക്ക് ലൈവിലൂടെ ആരോപിച്ചിരുന്നു. ഇതിനെതിരെ വിജേഷ് ഡിജിപിക്ക് ഇ-മെയിൽ വഴി പരാതി നൽകുകയായിരുന്നു. തുടർന്ന് ഡിജിപിക്ക് ലഭിച്ച പരാതി പ്രാഥമിക അന്വേഷണത്തിനായി ക്രൈംബ്രാജിന് കൈമാറുകയായിരുന്നു.

സാധാരണ ഗതിയിൽ ഡിജിപിക്ക് ലഭിക്കുന്ന പരാതി കുറ്റകൃത്യം നടന്ന ജില്ലയിലെയോ അല്ലെങ്കിൽ പരാതിക്കാരന്‍റെ മേൽവിലാസം ഉള്ള ജില്ലയിലെയോ പൊലീസ് മേധാവിക്കാണ് കേസ് കൈമാറുന്നത്. എന്നാൽ ആ കീഴ് വഴക്കം മറികടന്ന് വിജേഷിന്‍റെ ജില്ല എന്ന നിലയിൽ കണ്ണൂർ യൂണിറ്റിന് ഡിജിപി കേസ് കൈമാറുകയായിരുന്നു.

ഡ്രൈവിങ് ടെസ്റ്റ്: സർക്കുലർ റദ്ദാക്കണമെന്ന ഹർജി പരിഗണനയിൽ

അമേഠിയിലേക്ക് രാഹുലിന്‍റെ ഫ്ലക്സുകളും ബോർഡുകളും ; സസ്പെൻസ് അവസാനിപ്പിക്കാതെ കോൺഗ്രസ്

മേയർ ആര്യ രാജേന്ദ്രന് അശ്ലീലസന്ദേശം അയച്ചയാൾ അറസ്റ്റിൽ

തൃശൂരും മാവേലിക്കരയും ഉറപ്പിച്ച് സിപിഐ

യുവ സംഗീത സംവിധായകൻ അന്തരിച്ചു