Nayana Surya file
Kerala

നയന സൂര്യയുടെ മരണം കൊലപാതകമല്ല, രോഗമോ ആത്മഹത്യയോ; കാരണം കണ്ടെത്താനാവുന്നില്ലെന്ന് ക്രൈംബ്രാഞ്ച് അന്തിമ റിപ്പോർട്ട്

മരണശേഷമുള്ള ജീവിതത്തെ കുറിച്ചാണ് നയന ഫോണിൽ അവസാനം പരിശോധിച്ചിരിക്കുന്നത്

MV Desk

തിരുവനന്തപുരം: യുവ സംവിധായികയായിരുന്ന നയന സൂര്യയുടെ മരണം കൊലപാതകമല്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്. മരണ കാരണം ഹൃദയാഘാതമാകാമെന്നാണ് വിദഗ്ധ സംഘത്തിന്‍റെ വിലയിരുത്തൽ. മരണകാരണം സംബന്ധിച്ച് കൃത്യമായൊരു നിഗമനത്തിലെത്താൻ കഴിയില്ലെന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കി. കഴുത്തിലും വയറ്റിലുമുള്ള പരിക്കുകൾ മരണ കാരണമല്ല.

അഞ്ചു പ്രാവശ്യം ഗുളിക കഴിച്ച് ബോധക്ഷയം ഉണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഫൊറൻസിക് വിദഗ്ധൻ ഡോ. ഗുജറാൽ വിശദമായ റിപ്പോർട്ട് ക്രൈം ബ്രാഞ്ചിന് നൽകി. ഇൻസുലിന്‍റെ അളവ് കുറഞ്ഞ് അബോധാവസ്ഥയിലായി മരണത്തിലേക്ക് പോകാനും സാധ്യതയുണ്ടെന്നും മെഡിക്കൽ സംഘം വിലയിരുത്തി. മരണശേഷമുള്ള ജീവിതത്തെ കുറിച്ചാണ് നയന ഫോണിൽ അവസാനം പരിശോധിച്ചിരിക്കുന്നത്. അന്തിമ റിപ്പോർട്ട് വന്ന സാഹചര്യത്തിൽ അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകും

''പശു ചത്താലും മോരിലെ പുളി പോകിലെന്ന് പറയുമ്പോലെയാണ് ഷാജിക്കെതിരായ ആക്ഷേപം''; ആഡംബര യാത്രാ വിവാദത്തിൽ പി.എം.എ. സലാം

'സുഡാനി ഫ്രം നൈജീരിയ'യിലെ ഉമ്മ; നടി സാവിത്രി ശ്രീധരൻ വിടവാങ്ങി

ഓൾറൗണ്ടർ രച്ചിൻ രവീന്ദ്ര ഇല്ല; ഇന്ത‍്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ന‍്യൂസിലൻഡ് ടീമായി

2,700 രൂപയുടെ ക്യാൻസർ മരുന്ന് വിൽക്കുന്നത് 27,000 രൂപയ്ക്ക്, രോഗികൾ വീട് വിൽക്കേണ്ട അവസ്ഥയെന്ന് സുപ്രീംകോടതി

സിപിഎമ്മിനെ തകർക്കാനാവില്ല, രാഷ്ട്രീയപരമായും നിയമപരമായും നേരിടും; ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ‍്യാപിച്ചതിൽ എം.വി. ഗോവിന്ദൻ