സി.വി. പത്മരാജൻ

 
Kerala

മുൻ മന്ത്രി സി.വി. പത്മരാജൻ അന്തരിച്ചു

കൊല്ലത്തെ സ്വകാര‍്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത‍്യം

Aswin AM

കൊല്ലം: മുൻ മന്ത്രിയും കെപിസിസി പ്രസിഡന്‍റുമായിരുന്ന സി.വി. പത്മരാജൻ അന്തരിച്ചു. 93 വയസായിരുന്നു. കൊല്ലത്തെ സ്വകാര‍്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത‍്യം. 1982ലും 1991ലും കെ. കരുണാകരൻ മന്ത്രിസഭയിൽ അംഗമായിരുന്നു.

1983-87 കാലഘട്ടത്തിൽ കെപിസിസി പ്രസിഡന്‍റായി പ്രവർത്തിച്ചിരുന്ന പത്മരാജൻ ചാത്തന്നൂർ മണ്ഡലത്തിൽ നിന്നുമായിരുന്നു 1982ലും 1991ലും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

1982-83 കാലഘട്ടങ്ങളിൽ സാമൂഹിക വികസനം, ഫിഷറീസ് തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിച്ചു. 1991 മുതൽ 1995 വരെ വൈദ‍്യുതി, കയർ വകുപ്പുകൾ കൈകാര‍്യം ചെയ്തു. തുടർന്ന് 1995- 1996ൽ ധനകാര‍്യമന്ത്രിയായി. കെ. കരുണാകരൻ ചികിത്സയ്ക്കായി അമെരിക്കയിൽ പോയപ്പോൾ മുഖ‍്യമന്ത്രിയുടെ ചുമതല വഹിച്ചിട്ടുണ്ട്. പിന്നീട് 2005ൽ ആസൂത്രണബോർഡ് വൈസ് ചെയർമാനായും പ്രവർത്തിച്ചു.

പിഎം ശ്രീ പദ്ധതിയിൽ എതിർപ്പ് തുടരും; സിപിഐ എക്സിക‍്യൂട്ടീവ് തീരുമാനം

അതൃപ്തി പരസ‍്യമാക്കിയതിനു പിന്നാലെ ചാണ്ടി ഉമ്മനും ഷമ മുഹമ്മദിനും പുതിയ പദവികൾ

കോൽക്കത്ത- ശ്രീനഗർ ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി

സ്ത്രീകളെ ചാവേറാക്കാന്‍ 'ജിഹാദി കോഴ്‌സ് ' ആരംഭിച്ച് ജെയ്‌ഷെ

പിഎം ശ്രീ പദ്ധതി; മന്ത്രിസഭാ യോഗത്തിൽ സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തിനെതിരേ സിപിഐ