സി.വി. വർഗീസ് - സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി 
Kerala

‘‘പാർട്ടി ഓഫിസ് അടച്ചുപൂട്ടാൻ ഒരു ശക്തിയെയും അനുവദിക്കില്ല‘‘, വെല്ലുവിളിച്ച് സി.വി. വർഗീസ്

''1964 ലെ ഭൂപതിവ് വിനയോഗം ചട്ടഭേദഗതി ബിൽ ഈ മാസം 14 ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. ഇതോടെ ഇടുക്കിയിലെ നിർമാണ നിരോധനം മാറും''

തൊടുപുഴ: പരസ്യ പ്രസ്താവന പാടില്ലെന്ന കോടതി നിർദേശം ലംഘിച്ച് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ്. സിപിഎമ്മിന്‍റെ പാർട്ടി ഓഫീസുകൾ അടച്ചു പൂട്ടാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും സി.വി. വർഗീസ് വെല്ലുവിളി നടത്തി. ഇന്നലെ അടിമാലിയിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹത്തിന്‍റെ വെല്ലുവിളി.

നിയമപരമായി തന്നെ ഇക്കാര്യങ്ങളെ പാർട്ടി നേരിടും. പാർട്ടിക്ക് ആശങ്കയില്ല. 1964 ലെ ഭൂപതിവ് വിനയോഗം ചട്ടഭേദഗതി ബിൽ ഈ മാസം 14 ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. ഇതോടെ ഇടുക്കിയിലെ നിർമാണ നിരോധനം മാറും. ഇതോടെ ജില്ലയിലെ എല്ലാ പാർട്ടി ഓഫീസുകളും സ്വൈര്യമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം

ബിഹാറിനെ കുറ്റകൃത‍്യങ്ങളുടെ തലസ്ഥാനമാക്കി ബിജെപിയും നിതീഷും മാറ്റിയെന്ന് രാഹുൽ ഗാന്ധി

തൃശൂരിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു

തിരുവനന്തപുരത്ത് ഗർഭിണിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു