ചുഴലിക്കാറ്റിന് സാധ്യത, മഴ കനക്കും; 7 ജില്ലകളിൽ യെലോ അലർട്ട്

 

AI Image

Kerala

ചുഴലിക്കാറ്റിന് സാധ്യത, മഴ കനക്കും; 7 ജില്ലകളിൽ യെലോ അലർട്ട്

തെക്കുകിഴക്കന്‍ അറബിക്കടലിനു മുകളില്‍ ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്

നീതു ചന്ദ്രൻ

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ സെൻയാർ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം തിങ്കളാഴ്ചയോടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്‍റെ മധ്യഭാഗത്ത് തീവ്ര ന്യൂനമര്‍ദമായും തുടര്‍ന്നുള്ള 48 മണിക്കൂറിനിടെ വീണ്ടും ശക്തിയാര്‍ജിച്ച് ചുഴലിക്കാറ്റായും മാറാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.

തെക്കുകിഴക്കന്‍ അറബിക്കടലിനു മുകളില്‍ ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ വിവിധ ജില്ലകളില്‍ മഴ ലഭിക്കും. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.

ന്യൂനമർദം ശക്തമാകുന്നതോടെ സിംഹം എന്നർഥം വരുന്ന സെൻയാർ എന്ന പേരാണ് അടുത്തതായി ലിസ്റ്റിലുണ്ടായിരുന്നത്. യുഎഇ നിർദേശിച്ച പേരാണിത്. ഈ മാസം 27, 28ന് തമിഴ്നാട്– ആന്ധ്രപ്രദേശ് തീരത്ത് കരതൊടാനാണ് സാധ്യത. മൺസൂണിനു ശേഷം രൂപപ്പെടുന്ന രണ്ടാമത്തെ ചുഴലിക്കാറ്റായിരിക്കും സെൻയാർ.

സ്വർണപ്പാളിക്കേസിൽ ഉലഞ്ഞിട്ടും തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാൻ സിപിഎം

ചൈനീസ് പൗരന്മാര്‍ക്കു ടൂറിസ്റ്റ് വിസ നല്‍കുന്നത് പുനരാരംഭിച്ച് ഇന്ത്യ

രാജ്യത്ത് നാല് പുതിയ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ; നിയമനക്കത്ത് ഉറപ്പാക്കും

സംസ്കൃതം മൃതഭാഷയെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ; വിമർശിച്ച് ബിജെപി

"കെണിയിൽ വീഴരുത്, പരസ്യപ്രസ്താവന വേണ്ട"; കർണാടക കോൺഗ്രസിന് ഹൈക്കമാൻഡിന്‍റെ താക്കീത്