Representative Image AI
Kerala

ബംഗാൾ ഉൾക്കടലിൽ 'മിദ്ഹിലി' ചുഴലിക്കാറ്റ്; കേരളത്തിൽ മൂന്നു ദിവസത്തേക്ക് ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത

ഇന്ന് രാത്രി - നാളെ രാവിലെയോടെ ചുഴലിക്കാറ്റ് വടക്കു -വടക്കു കിഴക്കു ദിശയിൽ സഞ്ചരിച്ചു ബംഗ്ലാദേശ് തീരത്തുകൂടി സഞ്ചരിക്കാൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

MV Desk

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ 'മിദ്ഹിലി' ചുഴലിക്കാറ്റ് രൂപപ്പെട്ടു. മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദം 'മിദ്ഹിലി' ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുകയായിരുന്നു.

നിലവിൽ ഒഡിഷ തീരത്തു നിന്നും കിഴക്ക് ദിശയിൽ 190 km അകലെയും പശ്ചിമ ബംഗാളിന്‍റെ തെക്ക് -തെക്ക് കിഴക്കു ദിശയിൽ 200 km അകലെയും ബംഗ്ലാദേശിന്റെ തെക്കു പടിഞ്ഞാറു ദിശയിൽ 220 km അകലെയും സ്ഥിതിചെയ്യുന്നു. ഇന്ന് രാത്രി - നാളെ രാവിലെയോടെ ചുഴലിക്കാറ്റ് വടക്കു -വടക്കു കിഴക്കു ദിശയിൽ സഞ്ചരിച്ചു ബംഗ്ലാദേശ് തീരത്തുകൂടി സഞ്ചരിക്കാൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിൽ അടുത്ത 3 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ/ഇടത്തരം മഴക്കും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി മോദിയും പുടിനും; വീണ്ടും ഒരേ കാറിൽ യാത്ര

പുടിന്‍റെ അതീവ സുരക്ഷിത ഔറസ് സെനറ്റ് ഡൽഹി റോഡുകളിൽ; വെടിയുണ്ടകളെയും സ്ഫോടനങ്ങളെയും ചെറുക്കും

'പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധം'; പ്രതിശ്രുത വധുവിനെ ഇംപ്രസ് ചെയ്യാൻ യുവാവിന്‍റെ കടുംകൈ, അറസ്റ്റിൽ

കശ്മീരിൽ പാക്കിസ്ഥാൻകാരനായ നുഴഞ്ഞുകയറ്റക്കാരൻ പിടിയിൽ

യുവാവിന്‍റെ വയറ്റിൽ‌ ഗർഭപാത്രവും ഫാലോപിയൻ ട്യൂബുകളും; അപൂർവ രോഗമെന്ന് ഡോക്റ്റർമാർ