ഓടയിൽ നിന്നും കണ്ടെത്തിയ യുവാവിന്‍റെ ഹെല്‍മറ്റ്  
Kerala

കോഴിക്കോട് ഓവുചാലില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

ബൈക്ക് അപകടമാണെന്നാണ് നിഗമനം

കോഴിക്കോട്: കോഴിക്കോട് കണ്ണാടിക്കലിൽ ഓവുചാലിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കണ്ണാടിക്കലിൽ വായനശാലയ്ക്ക് സമീപം റോഡിനോട് ചേർന്നുള്ള ഓടയിലാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. ഇതിനു സമീപത്തു നിന്നും ഹെൽമറ്റും ബൈക്കും കണ്ടെത്തിയിട്ടുണ്ട്.

കുരുവട്ടൂർ സ്വദേശി വിഷ്ണുവാണ് മരിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന. ബൈക്ക് അപകടമാണെന്നാണ് നിഗമനം. യുവാവിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി

മണിപ്പുരിൽ നിന്നും വൻ ആയുധശേഖരം പിടികൂടി